CinemaGeneralLatest NewsMollywoodNEWS

മോഹന്‍ലാലിന്‍റെ ടീമില്‍ എന്നെയും ഉള്‍പ്പെടുത്തണം: അശോകന്‍ ചോദിച്ചു വാങ്ങിയ സിനിമ!

ഏയ് ഓട്ടോ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം തോന്നിയ അനുഭവത്തെക്കുറിച്ച് അശോകന്‍

വേണുനാഗവള്ളി സംവിധാനം ചെയ്തു മണിയന്‍പിള്ള രാജു നിര്‍മ്മിച്ച മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘ഏയ്‌ ഓട്ടോ’. മോഹന്‍ലാലിനൊപ്പം ജഗദീഷ്, മണിയന്‍പിള്ള രാജു, കുതിരവട്ടം പപ്പു, ഗണേഷ്, തുടങ്ങിയ ഒരു ടീം തന്നെ ചിത്രത്തിന്റെ ആകര്‍ഷണമായിരുന്നു. ഈ ഒരു ടീമുമായി ചേര്‍ന്ന് ഒരു സിനിമ ചെയ്യാന്‍ താന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നതായി നടന്‍ അശോകന്‍ പറയുന്നു. അത് കൊണ്ട് തന്നെ ഏയ്‌ ഓട്ടോ എന്ന ചിത്രത്തിലെ ഗസ്റ്റ് റോള്‍ താന്‍ ചോദിച്ചു വാങ്ങിയതാണെന്നും അശോകന്‍ പറയുന്നു. മോഹന്‍ലാലുമായി അശോകന്‍ ഒന്നിച്ച തൂവാനത്തുമ്പികളില്‍ ഇവരുടെ കൂട്ടുകെട്ട് ഏറെ ശ്രദ്ധേയമായിരുന്നു.

ഏയ് ഓട്ടോ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം തോന്നിയ അനുഭവത്തെക്കുറിച്ച് അശോകന്‍….

“ജീവിതത്തില്‍ ഒരു സിനിമയില്‍ അഭിനയിക്കണമെന്ന് വല്ലാത്ത ആഗ്രഹം തോന്നിയിരുന്നു എന്റെ ആഗ്രഹം ഞാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ മണിയന്‍പിള്ള രാജുവിനോട് തുറന്നു പറഞ്ഞു.  അശോകന് പറ്റിയ ഒരു വേഷം ഇതില്‍ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി, പക്ഷെ ഞാന്‍ വിട്ടില്ല ചെറുതായാലും ഒരു വേഷം ഈ ടീമിനൊപ്പം വേണമെന്നായിരുന്നു എന്റെ ആവശ്യം അങ്ങനെ ഞാന്‍ സിനിമയിലെ ശ്രദ്ധേയമായ ഒരു അതിഥി കഥാപാത്രത്തെ അവതരിപ്പിച്ചു. ഏയ്‌ ഓട്ടോ എന്ന സിനിമയിലെ ഗസ്റ്റ് റോള്‍ ഞാന്‍ അത്രയ്ക്ക് ആസ്വദിച്ച് ചെയ്തതാണ്”. ഒരു ടിവി ഷോയ്ക്കിടെ അശോകന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button