ഇയാള്‍ യുവാവല്ല: ദേശീയ അവാര്‍ഡില്‍ നിന്ന് നടന്‍ അശോകനെ പുറത്താക്കിയത് വിചിത്രമായ കാരണത്താല്‍!

പത്മരാജന്‍ മലയാളത്തിനു സമ്മാനിച്ച നടനാണ് അശോകന്‍. ‘പെരുവഴിയമ്പലം’ എന്ന പത്മരാജന്‍ സിനിമയിലൂടെ വെള്ളിത്തിരയിയിലേക്ക് കടന്നു വന്ന അശോകന് തന്റെ ആദ്യ സിനിമയില്‍ തന്നെ നാഷണല്‍ അംഗീകാരം ലഭിക്കേണ്ടതായിരുന്നു, മികച്ച നടന്മാരുടെ പട്ടികയിലായിരുന്നു അശോകനെങ്കിലും വളരെ വിചിത്രമായ ഒരു കാരണം പറഞ്ഞാണ് വിധി കര്‍ത്താക്കള്‍ അന്ന് അശോകന് പുരസ്കാരം നിഷേധിച്ചത്.‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലെ രാമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അശോകന്‍ യുവാവുമല്ല, ബാല നടനുമല്ല എന്ന ജൂറി ടീമിന്റെ വിലയിരുത്തല്‍ അശോകന് തിരിച്ചടിയായി. 1979-ല്‍ പുറത്തിറങ്ങിയ ‘പെരുവഴിയമ്പലം’ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയെങ്കിലും അശോകനിലെ നടന് കാര്യമായ പരിഗണനയുണ്ടായിരുന്നില്ല. അശോകന്റെ കരിയറില്‍ പത്മരാജന്‍ നല്‍കിയ മികച്ച വേഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലെ മറ്റു സംവിധായകര്‍ ആരും അശോകനെ വേണ്ടവിധം ഉപയോഗിച്ചില്ല, ഹാസ്യം ഉള്‍പ്പടെ തനിക്ക് ലഭിക്കുന്ന എല്ലാ വേഷങ്ങളും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന അശോകന്‍ ഇപ്പോഴത്തെ മലയാള സിനിമയില്‍ അത്ര സജീവമല്ല.

SHARE