GeneralLatest NewsMollywood

ഇപ്പോള്‍ തോക്ക് കൊണ്ട് യാതൊരു ഉപയോഗവും ഇല്ല, അല്ലെങ്കില്‍ സ്വയം വെടിവച്ചു മരിക്കാം!! തോക്ക് വിവാദത്തിന്റെ സത്യാവസ്ഥവെളിപ്പെടുത്തി ബൈജു

രണ്ട് കൂട്ടികാര്‍ക്കിടയിലെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടക്ക് തന്‌റെ മടിയില്‍ തോക്ക് വന്ന് വീണതാണ് സംഭവം.

മലയാള സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധികപ്പെട്ട താരമാണ് ബൈജു. ബാലതാരമായി അഭിനയ രംഗത്ത് എത്തുകയും സഹതാരമായി രണ്ടു പതിറ്റാണ്ടില്‍ അധികമായി സിനിമയില്‍ നില നില്‍ക്കുകയും ചെയ്ത ബൈജു ഇടവേളയ്ക്ക് ശേഷം ലൂസിഫര്‍, മേരാനാം ഷാജി തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. നടന്‍ ബൈജുവിന്റെ ജീവിതത്തിലെ ഒരു ഇരുണ്ട അദ്ധ്യായമാണ് തോക്ക് വിവാദം. വര്‍ഷങ്ങള്‍ക്ക് ശേഷം അന്ന് സംഭവിച്ച കാര്യത്തെക്കുറിച്ച് തുറന്നു പറയുകയാണ്‌ താരം.

രണ്ട് കൂട്ടികാര്‍ക്കിടയിലെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടക്ക് തന്‌റെ മടിയില്‍ തോക്ക് വന്ന് വീണതാണ് സംഭവം. പക്ഷേ പിന്നീട് കേസ് വന്നപ്പോള്‍ അത് തോക്ക് ചൂണ്ടി എന്നായെന്നും ബൈജു ഒരു അഭിമുഖത്തില്‍ പറയുന്നു.

”കോട്ടയത്തുള്ള സുഹൃത്തുക്കളുടെ പക്കല്‍ തോക്ക് ഉള്ളത് കണ്ടാണ് ലൈസെന്‍സ് ഉള്ള തോക്കിനു വേണ്ടി താന്‍ ശ്രമിച്ചത്. ഒരുപാട് സ്വാധീനം ഒക്കെ ചെലുത്തിയാണ് നേടിയെടുത്തത്. പക്ഷെ ഇപ്പോള്‍ അതിനോടുള്ള ക്രേസ് പോയി. അത് കൊണ്ട് ഒരു ഉപയോഗവും ഇല്ല, ഒന്നുകില്‍ ഷോയ്ക്ക് കൊണ്ടുനടക്കാം അല്ലെങ്കില്‍ സ്വയം വെടി വച്ച്‌ മരിക്കാം അത്രെയേ ഉള്ളു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button