GeneralKollywoodLatest NewsNEWS

‘മെയ് 10 എന്റെ ജീവിതം എക്കാലത്തേക്കും മാറ്റിമറിച്ച ദിവസം ‘- സൂപ്പര്‍താരം വെളിപ്പെടുത്തുന്നു

നല്ലതും മോശവുമായ സമയങ്ങളില്‍, ഹിറ്റുകളിലും ഫ്‌ളോപ്പുകളിലും, വിജയങ്ങളിലും പരാജയങ്ങളിലും നിങ്ങള്‍ എനിക്കൊപ്പം നിന്നു.

മലയാളികള്‍ക്കും ഏറെ പ്രിയങ്കരനായ നടനാണ്‌ തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷ്. സൂപ്പര്‍ ഹീറോ വേഷങ്ങള്‍ ചെയ്യുമ്പോഴും ‘അയല്‍പക്കത്തെ പയ്യന്‍’ ഇമേജ് നില നിര്‍ത്താന്‍ ധനുഷിന് കഴിയുന്നുണ്ട്. സിനിമാ മേഖലയില്‍ എത്തിയിട്ട് 17 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. തന്റെ ആദ്യ ചിത്രമായ ‘തുള്ളുവതോ ഇളമൈ’ തീയേറ്ററുകളിലെത്തി 17 വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ന് ഇത്രകാലവും തന്നെ പിന്തുണച്ച, നടനെന്ന നിലയില്‍ വളര്‍ത്തിയ പ്രേക്ഷകര്‍ക്ക് ട്വിറ്ററിലൂടെ നന്ദി പറയുകയാണ്‌ താരം.

ധനുഷിന്റെ കുറിപ്പ്

“എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, 2002 മെയ് 10നാണ് തുള്ളുവതോ ഇളമൈ റിലീസായത്. എന്റെ ജീവിതം എക്കാലത്തേക്കും മാറ്റിമറിച്ച ദിവസം. കടന്നുപോയത് ശരിക്കും 17 വര്‍ഷങ്ങള്‍ തന്നെ ആയിരുന്നോ?

ഒരു നടനോ താരമോ ഒക്കെ ആവാനുള്ള പാങ്ങുണ്ട് തനിക്കെന്ന് ധാരണകളൊന്നുമില്ലാതിരുന്ന ഒരു ചെറുപ്പക്കാരന്‍ പയ്യന് നിങ്ങള്‍ ഹൃദയം തുറന്നുതന്നത് ഇന്നലെ എന്നത് പോലെ തോന്നുന്നു. കരിയറിലേക്ക് പിന്തിരിഞ്ഞ് നോക്കുമ്ബോള്‍, എന്നിലുള്ള നിങ്ങളുടെ വിശ്വാസത്തിന് അങ്ങേയറ്റം കൃതജ്ഞത തോന്നുന്നു. നല്ലതും മോശവുമായ സമയങ്ങളില്‍, ഹിറ്റുകളിലും ഫ്‌ളോപ്പുകളിലും, വിജയങ്ങളിലും പരാജയങ്ങളിലും നിങ്ങള്‍ എനിക്കൊപ്പം നിന്നു.

നന്ദി. ഒരുപാട് നന്ദി. കുറവുകളൊന്നുമില്ലാത്ത ഒരാളല്ല ഞാന്‍. പക്ഷേ ഉപാധികളൊന്നുമില്ലാതെ നിങ്ങള്‍ എന്നിലര്‍പ്പിക്കുന്ന വിശ്വാസം, കൂടുതല്‍ പരിശ്രമിക്കാനും ഏറ്റവും മികച്ച ഞാനാവാനുമുള്ള എന്റെ ശ്രമത്തിന് ചാലകശക്തിയാവുന്നുണ്ട്.

സിനിമയില്‍ 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ നിങ്ങള്‍ തയ്യാറാക്കിയ പോസ്റ്ററുകളും വീഡിയോകളുമൊക്കെ എന്നെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്നു. എപ്പോഴും സ്‌നേഹം മാത്രം പ്രചരിപ്പിക്കുക. നമ്മളില്‍ ഒരുപാട് പേര്‍ക്ക് സ്വപ്‌നം കാണാന്‍ കഴിയുന്ന ഒരു ലോകത്തെ സൃഷ്ടിക്കുക. എല്ലാവര്‍ക്കും നന്ദി, ധനുഷ്”

ഗൗതം വസുദേവ് മേനോന്റെ ‘എന്നെ നോക്കി പായും തോട്ട’, വെട്രിമാരന്റെ ‘അസുരന്‍’ എന്നിവയാണ് ധനുഷിന്റെ പുതിയ ചിത്രങ്ങള്‍

shortlink

Related Articles

Post Your Comments


Back to top button