CinemaNEWS

ഈ രണ്ടു സിനിമകള്‍ക്കും മമ്മൂട്ടി അവാര്‍ഡ്‌ അര്‍ഹിച്ചിരുന്നു : അന്ന് ജഗതി ശ്രീകുമാര്‍ തുറന്നു പറഞ്ഞ നിലപാട് ഇങ്ങനെ

അവാര്‍ഡുകളെ ആകാശത്തോളം എടുത്തുയര്‍ത്താതെ അതിനെ ലാഘവമായി കാണുന്ന അഭിനയ പ്രതിഭയായിരുന്നു അദ്ദേഹം

ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്, ജഗതിയുടെ ഹാസ്യം മലയാളികള്‍ക്ക് ഹൃദയമാണ്, ആ ഹൃദയത്തിലാണ് ജഗതി ശ്രീകുമാര്‍ എന്ന അതുല്യ കലാകാരനെ പ്രേക്ഷകര്‍ പ്രതിഷ്ടിച്ചിരിക്കുന്നത്. തന്റെ മനസ്സില്‍ ഉദിക്കുന്ന ഏതു നിലപാടുകളും ഉറക്കെ വിളിച്ചു പറയാറുള്ള ജഗതി ശ്രീകുമാര്‍ സിനിമയ്ക്ക് പുറത്തും ധീരനായ വ്യക്തിത്വമായിരുന്നു, മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച പെരുമയുമായി ജഗതി ശ്രീകുമാര്‍ പ്രേക്ഷകരുടെ പ്രിയ നടനാകുമ്പോള്‍ സിനിമയോടുള്ള ആത്മ സമര്‍പ്പണമായിരുന്നു അദ്ദേഹത്തിന്റെ മുഖ മുദ്ര, തനിക്കൊപ്പം അഭിനയിക്കുന്ന ഏതു കലാകാരന്മാരെയും അളവറ്റു പ്രോത്സാഹിപ്പിക്കുന്ന ജഗതി ശ്രീകുമാര്‍ ഒരിക്കല്‍ ഏറ്റവും കൂടുതല്‍ വാദിച്ചത് നടന്‍ മമ്മൂട്ടിക്ക് വേണ്ടിയായിരുന്നു.

അവാര്‍ഡുകളെ ആകാശത്തോളം എടുത്തുയര്‍ത്താതെ അതിനെ ലാഘവമായി കാണുന്ന അഭിനയ പ്രതിഭയായിരുന്നു അദ്ദേഹം, ഒരിക്കല്‍ മമ്മൂട്ടിയുടെ അഭിനയ പ്രകടനം കണ്ടു അദ്ദേഹം കൈയ്യടിക്കുകയും അവാര്‍ഡ്‌ പരിഗണനയില്‍ മമ്മൂട്ടിക്ക് സ്ഥാനമുണ്ടാകുമെന്നു ഉറച്ചു വിശ്വസിക്കുകയും ചെയ്തിരുന്നു, കമല്‍ സംവിധാനം ചെയ്ത കറുത്ത പക്ഷികള്‍ എന്ന പ്രകടനത്തിന് മമ്മൂട്ടിക്ക് ദേശീയ അംഗീകാരം ലഭിക്കേണ്ടതായിരുന്നു എന്നാണ് ജഗതി ശ്രീകുമാര്‍ അന്ന് വ്യക്തമാക്കിയത്, പളുങ്കിലെ മമ്മൂട്ടിയുടെ പ്രകടനവും അവാര്‍ഡിന് അര്‍ഹമായിരുന്നുവെന്ന് മലയാളത്തിന്റെ ചിരി തമ്പുരാന്‍ തുറന്നു പറഞ്ഞിരുന്നു.  കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button