വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ നടന്‍ വീട്ടില്‍ മരിച്ച നിലയില്‍

വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ പ്രശസ്ത നടന്‍ മഹേഷ് ആനന്ദ് മരിച്ച നിലയില്‍. ബോളിവുഡ് ചിത്രങ്ങളിലും മലയാളത്തിലും അഭിനയിച്ച മഹേഷിനെ തന്റെ വീട്ടിലാണ് മരിച്ച രീതിയില്‍ കണ്ടെത്തിയത്. 57വയസ്സായിരുന്നു. മരണകാരണം വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

മോഹന്‍ലാലിന്റെ പ്രജ എന്ന ചിത്രത്തിലൂടെ മലയാളത്തിലും മഹേഷ്‌ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഗോവിന്ദ നായകനായ ‘രംഗീല രാജ’ എന്ന ചിത്രത്തിലാണ് മഹേഷ് അവസാനമായി അഭിനയിച്ചത്.

SHARE