GeneralLatest NewsTollywood

ശരീരമാകെ മെലിഞ്ഞ് നടന്‍ റാണ; താരത്തിന് എന്ത് അസുഖമാണെന്ന് ആരാധകര്‍

താരത്തിന്റെ ഈ മാറ്റം കണ്ടു അമ്പരപ്പിലാണ് ആരാധകര്‍. താരത്തിന് എന്തോ അസുഖമാണെന്നും അതുമൂലം ശരീരം മെലിഞ്ഞെന്നുമായിരുന്നു പ്രചാരണം.

ബാഹുബലി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയതാരമായി മാറിയ നടനാണ്‌ റാണ ദഗുപതി. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ശരീരമാകെ മെലിഞ്ഞ് പടുകിളവനെപ്പോലെയാണ് റാണയെ ചിത്രത്തിൽ കാണാനാകുന്നത്. താരത്തിന്റെ ഈ മാറ്റം കണ്ടു അമ്പരപ്പിലാണ് ആരാധകര്‍. താരത്തിന് എന്തോ അസുഖമാണെന്നും അതുമൂലം ശരീരം മെലിഞ്ഞെന്നുമായിരുന്നു പ്രചാരണം.

യഥാർഥത്തിൽ താരം സിനിമയ്ക്കായി നടത്തിയ മേക്കോവർ ആണിത്. പ്രഭു സോളമൻ സംവിധാനം ചെയ്യുന്ന കാടൻ എന്ന ചിത്രത്തിനു വേണ്ടിയാണ് റാണയുടെ ഈ ഗംഭീര മേക്കോവർ.

shortlink

Related Articles

Post Your Comments


Back to top button