GeneralLatest NewsMollywood

പെട്ടെന്ന് തന്നെ കാര്‍ നിര്‍ത്തി ഗേറ്റ് തുറന്ന് അകത്തേക്ക് കയറി; ഗന്ധര്‍വന്റെ വീട്ടില്‍ മലയാളികളുടെ പ്രിയ താരം

ഇത് ഞാൻ ഗന്ധർവ്വൻ ഷൂട്ട് ചെയ്ത വീടാണ്. പെട്ടെന്ന് തന്നെ കാർ നിർത്തിച്ച് ആ മുറ്റത്തെത്തി

ഒരുകാലത്ത് മലയാളികളുടെ മനം കവർന്ന ചിത്രമാണ് ഞാൻ ഗന്ധർവ്വൻ. പത്മരാജന്‍ ഒരുക്കിയ ഞാൻ ഗന്ധർവനില്‍ നായകനായി എത്തിയ നിതീഷ് ഭരദ്വാജ് എന്ന സുന്ദരനായ ഗന്ധര്‍വ്വന് ഇന്നും ആരാധകരുണ്ട്. ആ ഗന്ധർവനെകുറിച്ച് പങ്കു വെക്കുകയാണ് യുവ നടി ശാലിൻ സോയ. ഞാന്‍ ഗന്ധര്‍വ്വന്‍ ചിത്രീകരിച്ച വീടിന് മുന്നില്‍ നിന്നുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് ശാലിന്‍ ഇങ്ങനെ ക്കുറിച്ചു

”കുറെ നാളുകളായി ആ വീടിനു മുന്നിലൂടെ ഷൂട്ടിങ്ങിനായി യാത്ര ചെയ്യുകയാണ് ഞാന്‍ . വളരെ പരീചയം ആ വീടിനോട് തോന്നിയിട്ടും എങ്ങനെ എന്ന് മാത്രം അറിയില്ല . സുഹൃത്തുക്കളുടെ വീടാണോ എന്നൊക്കെ ആലോചിച്ചു . അപ്പോളാണ് ഒരു സുഹൃത്ത് പറഞ്ഞത് , ഇത് ഞാൻ ഗന്ധർവ്വൻ ഷൂട്ട് ചെയ്ത വീടാണ്. പെട്ടെന്ന് തന്നെ കാർ നിർത്തിച്ച് ആ മുറ്റത്തെത്തി . ചിത്രവും പകർത്തി . ഒരു നായ കുരച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.. അത് എനിക്ക് വേണ്ടിയായിരുന്നു ഗന്ധര്‍വന് വേണ്ടിയായിരുന്നോ എനിക്ക് അറിയില്ല’- ശാലിന്‍  പങ്കുവച്ചു

shortlink

Post Your Comments


Back to top button