ആരാധകന്റെ ഫോണ്‍ തട്ടിമാറ്റി; നടന്‍ വീണ്ടും വിവാദത്തില്‍

പലപ്പോഴും താരങ്ങളെ വിവാദത്തിലാക്കുന്ന ഒന്നാണ് ആരാധകരുടെ സല്‍ഫി പ്രേമം. സെല്‍ഫി എടുക്കുന്നതിൽ കുഴപ്പമില്ല. അത് അനുവാദം ചോദിച്ച് തന്നെ എടുക്കണമെന്ന് നിർബന്ധമുള്ള ആളാണ് തെന്നിന്ത്യന്‍ താരം സൂര്യയുടെ അച്ഛനും നടനുമായ ശിവകുമാർ. കുറച്ച് നാളുകൾക്കു മുമ്പ് സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ ശിവകുമാര്‍ തട്ടിത്തെറിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോള്‍ താരം വീണ്ടും വിവാദത്തിലായിരിക്കുകയാണ്.

വേദിയിലേയ്ക്ക് താരം നടന്നുവരുമ്പോൾ പുറകിൽ നിന്നും ഒരാള്‍ സെൽഫി എടുക്കാന്‍ ഓടിയെത്തി. എന്നാല്‍ അയാളെ കണ്ടഭാവം നടിക്കാതെ മുന്നോട്ട് നടക്കുകയും തനിക്ക് നേരെ ഉയര്‍ത്തിയ ഫോണ്‍ ശിവകുമാര്‍ തന്റെ കൈ കൊണ്ട് തട്ടിമാറ്റുകയായിരുന്നു. ഇതോടെ താരത്തിനെതിരെ ട്രോളുകള്‍ വ്യാപകമാവുകയും ചെയ്തിരിക്കുകയാണ്. രജനി ചിത്രം 2.0യിലെ പക്ഷിരാജനായിട്ടാണ് ട്രോളുകള്‍

SHARE