GeneralLatest NewsMollywood

ഏട്ടനും വേണ്ടേ ഇങ്ങനത്തെ ഒരു മോളേ; ആരാധകനോട് ശവത്തില്‍ കുത്തല്ലേയെന്നു ഉണ്ണിമുകുന്ദന്‍

പല്ലില്ലാതെ, കുസൃതിച്ചിരിയോടെ നോക്കുന്ന പെണ്‍കുട്ടിയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചത് ആരാധകര്‍ ആഘോഷമാക്കുകയാണ്.

സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മലയാളത്തിന്റെ പ്രിയ താരം ഉണ്ണിമുകുന്ദന്‍ സമൂഹ മാധ്യമത്തില്‍ പല്ലില്ലാതെ, കുസൃതിച്ചിരിയോടെ നോക്കുന്ന പെണ്‍കുട്ടിയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചത് ആരാധകര്‍ ആഘോഷമാക്കുകയാണ്. എന്നാല്‍ ഇതിനു ഒരു ആരാധകന്‍ നല്‍കിയ കമന്റും ഉണ്ണി മുകുന്ദന്റെ മറുപടിയുമാണ്‌ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

ഞാന്‍ എടുക്കുന്നതു വരെ അവള്‍ ഇങ്ങനെ ചിരിച്ചുകൊണ്ടേയിരുന്നു..ഇവള്‍ ഡാര്‍ലിംഗ് അല്ലേ ‘ എന്ന അടിക്കുറിപ്പോടെയാണ് ഉണ്ണി മുകുന്ദന്‍ ചിത്രം പങ്കുവച്ചത്. ‘ഏട്ടനും വേണ്ടേ ഇങ്ങനത്തെ ഒരു മോളേ’യെന്ന് ചോദിച്ചുകൊണ്ട് ആരാധാനും രംഗത്തെത്തി. ഇതിനു താരത്തിന്റെ രസകരമായ മറുപടി ‘ശവത്തില്‍ കുത്തല്ലേടാ..’ എന്നായിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close