CinemaMollywoodNEWSUncategorized

ജഗതി ശ്രീകുമാറിന്‍റെ പത്ത് സിനിമകള്‍ എണ്ണി പറയാമോ എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണിത്, നാളെ ഞാനത് പറയും!

ജഗതി അഭിനയിച്ച മികച്ച വേഷങ്ങള്‍ വെട്ടി ഒട്ടിച്ച ആല്‍ബവും സിനിമയിലെ കഥാപാത്രങ്ങളുടെ കുറിപ്പുകളും കയ്യില്‍ പിടിച്ചു കൊണ്ടായിരുന്നു മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ മുഹമ്മദ് ഷെരീഫിന്റെ വരവ്

മലയാളി പ്രേക്ഷകര്‍ ഇന്നും മാറ്റമില്ലാതെ ചിരിക്കുന്നത് ജഗതി ശ്രീകുമാര്‍ എന്ന അതുല്യ കലാകാരനന്റെ ഹാസ്യത്തിന് മുന്നിലാണ്, കാര്‍ അപടകം കവര്‍ന്നെടുത്ത അഭിനയ പ്രതിഭ വീണ്ടും മലയാള സിനിമയിലെ ചിരി വെളിച്ചമാകാന്‍ തയ്യാറെടുക്കുകയാണ്, മലയാളി പ്രേക്ഷകര്‍  മുഴുവന്‍ ജഗതി ശ്രീകുമാറിന്റെ ആരാധകരായി മാറുമ്പോള്‍ ഒരിക്കല്‍ ഒരു ടിവിയിലെ അഭിമുഖ പരിപാടിയില്‍ മുഹമ്മദ്‌ ഷെരീഫ് എന്ന ആരാധകന്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു, ജഗതി അഭിനയിച്ച മികച്ച വേഷങ്ങള്‍ വെട്ടി ഒട്ടിച്ച ആല്‍ബവും സിനിമയിലെ കഥാപാത്രങ്ങളുടെ കുറിപ്പുകളും കയ്യില്‍ പിടിച്ചു കൊണ്ടായിരുന്നു മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ മുഹമ്മദ് ഷെരീഫിന്റെ വരവ്.

“ജഗതി ശ്രീകുമാറിന്റെ പത്ത് സിനിമകള്‍ എണ്ണി പറയാമോ എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നും നാളെ ഞാനിത് പറയേണ്ടയിടത്ത് പറയുമെന്നുമായിരുന്നു”, ആരാധകന്റെ അളവറ്റ സ്നേഹം സ്വീകരിച്ചു കൊണ്ട് ജഗതി അഭിമുഖത്തിനിടെ  പറഞ്ഞത്, നായകന്മാരുടെ സിനിമകള്‍ എണ്ണിപ്പറയുന്നത് പോലെ ജഗതി ശ്രീകുമാറിന്റെ പത്ത് കഥാപാത്രങ്ങള്‍ എണ്ണിയെടുക്കാന്‍ കഴിയുമോയെന്നു ഒരിക്കല്‍ സലിം കുമാര്‍ ചോദിച്ചിരുന്നു.

സൂപ്പര്‍ താരമെന്ന പട്ടത്തെ എന്നും വിമര്‍ശനത്തോടെ നോക്കി കണ്ടിട്ടുള്ള ജഗതി ശ്രീകുമാര്‍ യുവ തലമുറയില്‍ നിന്നും നല്ല നടന്മാരാണ് വളര്‍ന്നു വരണ്ടെതെന്നു പല വേദികളിലും വ്യക്തമാക്കിരുന്നു, താരത്തെ കണ്ടു ജനം മടുത്തിരിക്കുന്നു, താരമല്ല മറിച്ച് നല്ല നടനെയാണ് മലയാള സിനിമയ്ക്ക് ഇനി ആവശ്യമെന്നും ജഗതി തുറന്നു പറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button