GeneralLatest NewsMollywood

ലാലേട്ടന്‍ എന്തു ചെയ്താലും നല്ലതാണ്. പക്ഷേ എല്ലാ കഥാപാത്രങ്ങളും നല്ലതാണെന്നു കണ്ണടച്ചു പറയാനാകില്ല; നടി അനുമോള്‍

പിന്നെ നടിയോ നടനോ ആയിക്കൊള്ളട്ടെ. കഥാപാത്രത്തോടാണ് ഇഷ്ടം തോന്നിയിട്ടുള്ളത്.

മോഹന്‍ലാലിനെ ഇഷ്ടമാണെങ്കിലും അദ്ദേഹത്തിന്റെ എല്ലാ സിനിമകളും നല്ലതാണെന്നു കണ്ണടച്ചു പറയാനാകില്ലെന്നു യുവ നടി അനുമോള്‍. ഏറെ ആരാധന തോന്നിയ നടന്‍ ആരെന്ന ചോദ്യത്തിന് മറുപടിയായാണ്‌ അനുമോള്‍ മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് പറയുന്നത്.

‘എല്ലാവരേയും ഇഷ്ടമാണ്. ഓരോ അഭിനേതാവിനും അവരവരുടേതായ ക്വാളിറ്റീസ് ഉണ്ടെന്നു പറയുന്ന അനുമോള്‍ ഇഷ്ടമുള്ള നടന്‍ ഇല്ലെന്നും എല്ലാവരുടെയും നല്ല സിനിമകള്‍ ഇഷ്ടമാണെന്നും വ്യക്തമാക്കി. ” നമുക്ക് ലാലേട്ടനെ ഇഷ്ടമാണ്‌. പക്ഷേ ലാലേട്ടന്റെ എല്ലാ സിനിമയും നല്ലതാണെന്നു കണ്ണടച്ചു പറയാന്‍ പറ്റില്ല. ലാലേട്ടന്‍ എന്തു ചെയ്താലും നല്ലതാണ്. പക്ഷേ എല്ലാ കഥാപാത്രങ്ങളോടും ഇഷ്ടം വരില്ല. പിന്നെ നടിയോ നടനോ ആയിക്കൊള്ളട്ടെ. കഥാപാത്രത്തോടാണ് ഇഷ്ടം തോന്നിയിട്ടുള്ളത്. പിന്നെ അഭിനേതാക്കളെ എല്ലാവരെയും ഇഷ്ടമാണ്. എല്ലാവരുടെ ഉള്ളിലും പ്രതിഭയുണ്ട്. അല്ലെങ്കില്‍ ക്യാമറയ്ക്കു മുന്നില്‍ നിന്നു പെര്‍ഫോം ചെയ്യാന്‍ പറ്റില്ല.” അനുമോള്‍ പങ്കുവച്ചു.

Tags

Post Your Comments

Related Articles


Back to top button
Close
Close