Latest NewsMollywoodNostalgia

വീ​ണ്ടും​ ​വീ​ണ്ടും​ ​അ​യാ​ള്‍​ ​ആ​ ​ഷോ​ട്ടി​ന് ​നി​ര്‍​ബ​ന്ധി​ച്ചു കൊണ്ടിരുന്നു; സംവിധായകന്റെ പ്രതികാരത്തെക്കുറിച്ച് ചിത്ര

ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങി നിന്ന താരമാണ് ചിത്ര. മോഹന്‍ലാല്‍ ചിത്രം ആട്ടക്കലാശത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന ചിത്ര മലയാള സിനിമയില്‍ നിന്നും നേരിട്ട ഒരു ദുരനുഭവം തുറന്നുപറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ചിത്ര മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ സംവിധായകന്റെ പ്രതികാര നടപടിയെക്കുറിച്ച് പങ്കുവച്ചത്. കൂടാതെ സിനിമാ മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ചും താരം പറയുന്നു.

”വലി​യ​ ​ബാ​ന​റു​ക​ള്‍,​ ​വ​ലി​യ​ ​സം​വി​ധാ​യ​ക​ര്‍,​ ​വ​ലി​യ​ ​എ​ഴു​ത്തു​കാ​ര്‍​ ​ഒ​ക്കെ​ ​നി​റ​ഞ്ഞു​ ​നി​ന്ന​ ​കാ​ല​ഘ​ട്ടത്തിലായിരുന്നു തന്റെ മലയാളത്തിലേക്കുള്ള പ്രവേശം. ​ജോ​ലി​ ​ത​ന്നെ​ ​ഉ​ന്മാ​ദ​മാ​യി​ ​ക​ണ്ടി​രു​ന്ന​ ​അ​വ​ര്‍​ക്ക് ​മോ​ശ​പ്പെ​ട്ട​ ​കാ​ര്യ​ങ്ങ​ള്‍​ ​ചി​ന്തി​ക്കാ​ന്‍​ ​കൂ​ടി​ ​സ​മ​യം​ ​കി​ട്ടി​യി​രു​ന്നി​ല്ല.​ ​ഇ​ന്ന​ത്തെ​ ​ത​ല​മു​റയ്ക്ക് തൊ​ഴി​ലി​ല്‍​ ​ആ​ത്മാ​ര്‍​ത്ഥ​ത​ ​കു​റ​ഞ്ഞി​ട്ടാ​വാം​ ​സെ​റ്റി​ല്‍​ ​അ​സു​ഖ​ക​ര​മാ​യ​ ​സം​ഭ​വ​ങ്ങ​ള്‍​ ​ആ​വ​ര്‍​ത്തി​​ക്കു​ന്ന​ത്. ​അ​ധി​ക​മാ​രോ​ടും​ ​സം​സാ​രി​ക്കാ​ത്തതായിരുന്നു​ ​ത​ന്റെ​ ​പ്ര​കൃ​തം. ഇത്​ ​ജാ​ഡ​യാ​ണെ​ന്ന് ​തെ​റ്റി​ദ്ധ​രി​ച്ച​ ​ഒ​രു​ ​അ​സിസ്റ്റന്റ്​ ​ഡ​യ​റ​ക്ട​ര്‍​ ​ഉ​ണ്ടാ​യി​രു​ന്നു.​ അ​യാ​ള്‍​ ​എ​പ്പോ​ഴും​ ​പ​റ​യും​ ​’​ര​ണ്ടു​കൊ​ല്ലം​ ​ക​ഴി​ഞ്ഞാ​ല്‍​ ​ഞാ​നും​ ​സി​നി​മ​യെ​ടു​ക്കും.​ ​വ​ലി​യ​ ​സം​വി​ധാ​യ​ക​നാ​കും.​ ​എ​ന്നെ​ ​മൈ​ന്റ് ​ചെ​യ്യാ​ത്ത​വ​രെ​യൊ​ക്കെ​ ​അ​ന്ന് ​ഒ​രു​ ​പാ​ഠം​ ​പ​ഠി​പ്പി​ക്കും.​” ​എ​ന്റെ​ ​മു​ഖ​ത്തു​നോ​ക്കി​യാ​വും​ മിക്കപ്പോഴും ​അ​യാ​ളി​ത് ​പ​റ​യു​ക.

കു​റ​ച്ചു​വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ​ശേ​ഷം​ ​അ​ദ്ദേ​ഹം​ ​സ്വതന്ത്ര സം​വി​ധാ​യ​ക​നാ​യി.​ ​ആ​ ​പ​ട​ത്തി​ല്‍​ ​ഞാ​നാ​യി​രു​ന്നു​ ​നാ​യി​ക.​ ​മ​മ്മൂട്ടിയാണ് ​നാ​യ​ക​ന്‍.​ ​ഒ​രു​ ​പാ​ട്ടു​സീ​നി​ല്‍​ ​ഞാ​ന്‍​ ​ഒ​രു​ ​കു​ന്നി​റ​ങ്ങി​വ​രു​ന്നു.​ ​വ​ലി​യ​ ​കു​ന്നാ​ണ്.​ ​തി​ള​ച്ചു​മ​റി​യു​ന്ന​ ​വെ​യി​ലും.​ ​ഞാ​ന്‍​ ​മി​ണ്ടാ​ത്ത​തി​ലു​ള്ള​ ​പ്ര​തി​കാ​രം​ ​മ​ന​സി​ല്‍ ​വ​ച്ചാ​വ​ണം​ ​പ​തി​ന​ഞ്ച് ​ത​വ​ണ​ ​അ​യാ​ള്‍​ ​ആ​ ​ഷോ​ട്ട് ​എ​ടു​ത്തു.​ ​ആ​കെ​ ​വി​യ​ര്‍​ത്ത് ​കു​ളി​ച്ചു.​ ​എ​നി​ക്ക് ​ത​ല​ചു​റ്റി.​ എന്നാല്‍ ​വീ​ണ്ടും​ ​വീ​ണ്ടും​ ​അ​യാ​ള്‍​ ​ആ​ ​ഷോ​ട്ടി​ന് ​നി​ര്‍​ബ​ന്ധി​ച്ചു കൊണ്ടിരുന്നു.​ ​ എന്റെ ദയനീയാവസ്ഥ കണ്ട മമ്മൂട്ടിക്ക് ദേഷ്യം വന്നു. ​അ​ദ്ദേ​ഹം​ ​സം​വി​ധാ​​യ​ക​നോ​ട് ​ചൂ​ടാ​യി.​ ​അ​പ്പോ​ഴാ​ണ് ​അ​യാ​ള്‍​ ​ഓ ​കെ​ ​പ​റ​ഞ്ഞ​ത്.​ ” ​മ​ല​യാ​ള​ ​സി​നി​മ​യി​ല്‍ താന്‍ നേരിട്ട ​മോ​ശ​പ്പെ​ട്ട​ ​അ​നു​ഭ​വമാണ് ഇതെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button