നടി ദിവ്യയുടെ പെരുമാറ്റം ഇഷ്ടമായില്ല; ഷോയില്‍ നൃത്തം ചെയ്യാതെ ആ നടന്‍ പിന്മാറി

മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ തെലുങ്ക്, തമിഴ്, ഹിന്ദി സിനിമാ മേഖലയില്‍ താര രാനിയായി മാറിയ നടിയാണ് ദിവ്യ ഭാരതി. വെറും മൂന്നു വര്ഷം മാത്രം സിനിമാ ലോകത്ത് ജീവിക്കുകയും പത്തൊന്‍പതാം വയസ്സില്‍ ഈ ലോകത്ത് നിന്നു വിടപറയുകയും ചെയ്ത താര സുന്ദരി ദിവ്യ ബോളിവുഡ് നടന്‍ ആമീര്‍ ഖാനുമായി ഒരിക്കല്‍ പിണങ്ങിയിരുന്നു. അതേ തുടര്‍ന്ന് യഷ് ചോപ്ര സംവിധാനം ചെയ്ത ‘ഡര്‍’ എന്ന ചിത്രത്തില്‍ നിന്ന് ദിവ്യയെ മാറ്റിയത് ആമീര്‍ ഖാന്‍ ആയിരുന്നുവെന്ന് ദിവ്യയുടെ അമ്മ തുറന്നു പറഞ്ഞതായി റിപ്പോര്‍ട്ട് . വൃക്കരോഗത്തെ തുടര്‍ന്ന് ദിവ്യയുടെ അമ്മ മീഠാ ഭാരതി കഴിഞ്ഞ വര്‍ഷം അന്തരിച്ചു. മീഠാ മുന്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ചര്ച്ചയായിരിക്കുന്നത്.

ലണ്ടനില്‍ ഒരു ഷോയ്ക്കടിടെ ആമീറും ദിവ്യയും തമ്മില്‍ ചെറിയ പ്രശ്നമുണ്ടായി. ദിവ്യയുടെ പെരുമാറ്റം ആമീറിന് ഇഷ്ടമായില്ലെന്നും അദ്ദേഹം സംഘാടകരോട് ദിവ്യക്കൊപ്പം നൃത്തം ചെയ്യില്ലെന്നു തീര്‍ത്തു പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ അന്ന് വന്നിരുന്നു. കൂടാതെ ആ ഷോയില്‍ ജൂഹി ചൗളക്കൊപ്പമാണ് ആമീര്‍ നൃത്തം ചെയ്തത്. ആമീറിന്റെ ഈ പെരുമാറ്റം ദിവ്യയെ വല്ലാതെ വേദനിപ്പിച്ചു. അവര്‍ മുറിയില്‍ പോയി ഒരുപാട് കരഞ്ഞു. ഏറ്റെടുത്ത പരിപാടിയായതിനാല്‍ പിന്‍മാറാന്‍ കഴിയാതെ ഇരുന്ന ദിവ്യയ്ക്ക് സഹായകമായത് സല്‍മാന്റെ തീരുമാനം ആയിരുന്നു. ദിവ്യക്കൊപ്പം നൃത്തം ചെയ്യാന്‍ സല്‍മാന്‍ സമ്മതിക്കുകയായിരുന്നുവെന്നും അമ്മ മീഠാ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

1993 ഏപ്രില്‍ 5നാണ് ദിവ്യ മരിച്ചത്. ബോളിവുഡില്‍ അടക്കം ഇരുപത്തിമൂന്ന് ചിത്രങ്ങള്‍ മൂന്നു വര്ഷം കൊണ്ട് ചെയ്ത ദിവ്യയുടെ കഥാപാത്രങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്‌. മുംബൈയിലെ വസതിയിലെ അഞ്ചാമത്തെ നിലയില്‍ നിന്ന് വീണു മരിക്കുകയായിരുന്നു താരം.

SHARE