CinemaGeneralMollywoodNEWSUncategorized

നിങ്ങള്‍ എന്താണ് പഴശ്ശിരാജയില്‍ ഇല്ലാതെ പോയതെന്നായിരുന്നു പ്രമുഖ നടനോടുള്ള നടി കനിഹയുടെ ചോദ്യം!!

ധാരാളം  അഭ്യാസ ആയോധന മുറകള്‍ ആവശ്യമായിരുന്ന ചിത്രത്തിലേക്ക് എന്ത് കൊണ്ട് മലയാളത്തിലെ ഒരു പ്രമുഖ നടനെ പങ്കെടുപ്പിച്ചില്ല എന്നതിന്റെ ഖേദം രേഖപ്പെടുത്തുകയാണ് ചിത്രത്തിലെ നായികയായ കനിഹ

ഹരിഹര്‍ -എംടി – മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് പഴശ്ശിരാജ, മമ്മൂട്ടിക്ക് പുറമേ ശരത് കുമാര്‍ ഉള്‍പ്പടെയുള്ള വലിയ താര നിരയാല്‍ സമ്പന്നമായ ചിത്രം നിര്‍മ്മിച്ചത് ഗോകുലം ഗോപാലനാണ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയില്‍ 2009-ല്‍ പുറത്തിറങ്ങിയ പഴശ്ശിരാജ വലിയ ബോക്സോഫീസ് വിജയവും നിരൂപക പ്രശംസയും സ്വന്തമാക്കിയിരുന്നു.

ധാരാളം  അഭ്യാസ ആയോധന മുറകള്‍ ആവശ്യമായിരുന്ന ചിത്രത്തിലേക്ക് എന്ത് കൊണ്ട് മലയാളത്തിലെ ഒരു പ്രമുഖ നടനെ പങ്കെടുപ്പിച്ചില്ല എന്നതിന്റെ ഖേദം രേഖപ്പെടുത്തുകയാണ് ചിത്രത്തിലെ നായികയായ കനിഹ,കനിഹ  ആ ഖേദം അറിയിച്ചത് ആ നടനോട് നേരിട്ടായിരുന്നു എന്നതാണ് മറ്റൊരു രസകരമായ സംഗതി. പഴശ്ശിരാജയില്‍ നിങ്ങള്‍ എന്ത് കൊണ്ട് ഇല്ലാതെ പോയി എന്ന് നടന്‍ ബാബു ആന്റണിയോടാണ് ഒരിക്കല്‍ കനിഹ ചോദിച്ചത്, ഒരു പരിപാടിക്കിടെയാണ് ബാബു ആന്റണിയെ കണ്ടതും കനിഹ അങ്ങനെയൊരു ചോദ്യം ഉന്നയിച്ചത്. പഴശ്ശിരാജ എന്ന ചിത്രത്തില്‍ തനിക്ക് ചെയ്യാന്‍ കഴിയുമായിരുന്ന വേഷം ഉണ്ടായിരുന്നതായി ബാബു ആന്റണിയും പറയുന്നു. എന്നാല്‍ എന്തോ തന്നെ നിര്‍ഭാഗ്യവശാല്‍ ആ സിനിമയ്ക്ക് വിളിച്ചില്ലെന്നും ഒരു ടിവി ഷോയിലെ ടോക് ഷോയില്‍ സംസാരിക്കവേ ബാബു ആന്റണി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button