വിവാഹ മോചനത്തിന് ശേഷം വീണ്ടും ഒന്നിച്ച് താരദമ്പതിമാര്‍!!

സിനിമാ മേഖലയില്‍ താര വിവാഹവും വിവാഹ മോചനവും സാധാരണമായിക്കഴിഞ്ഞു. എന്നാല്‍ ഈ വേര്‍പിരിയലിനു പിന്നാലെ മക്കള്‍ക്കു വേണ്ടി ചില താരങ്ങള്‍ ഒന്നിക്കാറുണ്ട്. ഹൃത്വികും ഭാര്യ സുസൈനയും വിവാഹ മോചനത്തിന് ശേഷം മക്കളുടെ സന്തോഷത്തിനായി ഒന്നിക്കുനതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമാങ്ങളില്മ്പലപ്പോഴും പ്രചരിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച നടി കരിഷ്മയാണ്

ബോളിവുഡ് താര സുന്ദരി കരിഷ്മ കപൂറും സഞ്ജയ് കപൂറും വിവാഹ മോചിതരെങ്കിലും മക്കളുടെ കാര്യത്തിൽ ഇവർ ഒന്നിച്ചു നിൽക്കാറുണ്ട്. സമൈറയും കിയാൻ രാജുമാണ് സഞ്ജയ് കപൂർ–കരിഷ്മ കപൂർ ദമ്പതികളുടെ മക്കൾ. മകന്‍ കിയാന്റെ ഒമ്പതാം പിറന്നാളിന് ഇരുവരും ഒത്തുകൂടിയിരിക്കുകയാണ്. കിയാന് ജന്മദിനാശംസകള്‍ നേര്‍ന്ന് സഞ്ജയുടെ നിലവിലെ ഭാര്യ സച്ദേവ് സമൂഹമാധ്യമത്തില്‍ ആശംസ പങ്കുവച്ചും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഒരു കാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു കരിഷ്മ. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം വിവാഹമോചന ശേഷം വീണ്ടും അഭിനയത്തിലെയ്ക്ക് കടക്കുകയാണ്.

SHARE