GeneralLatest NewsMollywood

താരപുത്രിയുടെ രൂപം കണ്ട് ഞെട്ടി ആരാധകര്‍; ചിത്രം വൈറല്‍

ബധായി ഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മയുടെ സ്‌പോര്‍ട്ട്‌സ് ഡ്രാമ ചിത്രത്തിന്റെ തിരക്കിലാണ് താരമിപ്പോള്‍.

തെന്നിന്ത്യന്‍ സിനിമയില്‍ താര റാണിയായി മാറിയ നടികീര്‍ത്തി സുരേഷിന് ആരാധകര്‍ ഏറെയാണ്‌. നടി മേനകയുടെയും സുരേഷ് കുമാറിന്റെയും മകളായ കീര്‍ത്തി ബാലതാരമായി അഭിനയ രംഗത്തേയ്ക്ക് എത്തിയ താരമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച കീര്‍ത്തിയുടെ പുതിയ ചിത്രങ്ങളാണ്.

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന കീര്‍ത്തി  ഇപ്പോള്‍ ഷൂട്ടിംഗിന്റെ ഭാഗമായി സ്പെയിനിലാണ്. ഹോട്ടല്‍മുറിയില്‍ വച്ചെടുത്ത ചില ചിത്രങ്ങള്‍ കീര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങളിലെ കീര്‍ത്തിയുടെ രൂപം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തിരിച്ചറിയാനാകാത്ത വിധം മെലിഞ്ഞു സുന്ദരിയായിരിക്കുന്നുവെന്നാണ് കമന്റുകള്‍.

തന്റെ പട്ടിക്കുട്ടിയെ പോസ് ചെയ്യാന്‍ പഠിപ്പിക്കുകയാണെന്നും എന്നാല്‍ അതിനു പിടിതരുന്നില്ലെന്നാണ് തോന്നുന്നതെന്നുമുള്ള കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ബധായി ഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മയുടെ സ്‌പോര്‍ട്ട്‌സ് ഡ്രാമ ചിത്രത്തിന്റെ തിരക്കിലാണ് താരമിപ്പോള്‍.

shortlink

Related Articles

Post Your Comments


Back to top button