GeneralLatest NewsMollywood

വന്‍ മേക്കോവറുമായി മീരാ ജാസ്മിന്‍; രണ്ടാം വരവിനൊരുങ്ങി താരം

അമ്മ സംഘടിപ്പിച്ച സ്റ്റേജ് പ്രോഗ്രാമില്‍ നിന്നും നടന്‍ ദിലീപ് നിര്‍മ്മിച്ച ട്വന്റി 20 എന്ന ചിത്രത്തില്‍ നിന്നും അവസാനനിമിഷം നടി പിന്മാറിയത് വിവാദമായി

ലോഹിതദാസ് മലയ്ലത്തിനു സമ്മാനിച്ച നായികമാരില്‍ ഒരാളാണ് മീരാജാസ്മിന്‍. ഒരുകാലത്ത് മലയാളത്തിന്റെ പ്രിയ നടിയായി തിളങ്ങിയ താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന ചിത്രങ്ങളില്‍ അമിതമായി ശരീരവണ്ണം വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പഴയത് പോലെ സുന്ദരിയായ മീര സംവിധായകന്‍ അരുണ്‍ ഗോപിയ്ക്ക് ഒപ്പമുള്ള ചിത്രം പ്രചരിക്കുകയാണ്. താരത്തിന്റെ തിരിച്ചു വരവ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന

പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന താരമാണ് മീര. മലയാള സിനിമയിലെ താരസംഘടനയായ അമ്മയും മീരയും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അമ്മ സംഘടിപ്പിച്ച സ്റ്റേജ് പ്രോഗ്രാമില്‍ നിന്നും നടന്‍ ദിലീപ് നിര്‍മ്മിച്ച ട്വന്റി 20 എന്ന ചിത്രത്തില്‍ നിന്നും അവസാനനിമിഷം നടി പിന്മാറിയത് വിവാദങ്ങള്‍ക്ക് കാരണമായി. ഇതിനെ തുടര്‍ന്ന് സംഘടനയില്‍ നിന്നും നടിയെ ഔദ്യോഗികമല്ലാത്ത രീതിയില്‍ ഒഴിവാക്കിയിരുന്നു.

കാളിദാസ് ജയറാം നായകനായ പൂമരത്തില്‍ അതിഥിയായി താരം എത്തിയിരുന്നു.

meera

shortlink

Related Articles

Post Your Comments


Back to top button