ഇ​നി തെ​ലു​ങ്ക് സി​നി​മയിലേയ്ക്ക് ഇ​ല്ല; കാരണം വെളിപ്പെടുത്തി മിയ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട യുവനടിമാരില്‍ ഒരാളാണ് മിയ. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് തുടങ്ങി അന്യഭാഷാ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ട മിയ ഇനി തെലുങ്ക് ചിത്രത്തിലേയ്ക്ക് ഇല്ല എന്ന തീരുമാനം എടുത്തിരിക്കുകയാണ്. അതിന്റെ കാരണവും മിയ വ്യക്തമാക്കുന്നു.

” ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി ധാ​രാ​ളം സി​നി​മ​ക​ൾ ചെ​യ്തു​. അ​തോ​ടെ ഒ​രു കാ​ര്യം വ്യ​ക്ത​മാ​യി. മ​ല​യാ​ള​ത്തി​ൽ കി​ട്ടി​യ സം​തൃ​പ്തി മ​റ്റൊ​രു ഭാ​ഷ​യി​ലും എനി​ക്ക് കി​ട്ടി​യി​ട്ടി​ല്ല. തെ​ലു​ങ്കി​ൽ ആ​ദ്യ​ത്തെ ചി​ത്രം ചെ​യ്ത​പ്പോ​ൾ ത​ന്നെ ക​ഥാ​പാ​ത്ര​ത്തി​ന് ഭാ​ഷ എ​ത്ര​ത്തോ​ളം പ്ര​ധാ​​ന​മാ​ണെ​ന്ന് എ​നി​ക്ക് ബോ​ധ്യ​മാ​യി​രു​ന്നു. അ​തോ​ടെ ഇ​നി തെ​ലു​ങ്ക് സി​നി​മ ഇ​ല്ല എ​ന്ന് ഞാ​ൻ തീ​രു​മാ​നി​ച്ചു’’- ​മി​യ പ​റ​യു​ന്നു

”ത​മി​ഴ് ഇ​പ്പോ​ൾ എ​ഴു​താ​നും വാ​യി​ക്കാ​നും പ​റ​യാ​നു​മെ​ല്ലാം അ​റി​യാം. ത​മി​ഴ് വാ​യി​ക്കു​ന്ന​ത് വ​ള​രെ ആ​സ്വ​ദി​ക്കു​ക​യാ​ണ് ഞാ​നി​പ്പോ​ൾ. മ​ല​യാ​ള​വു​മാ​യി ത​മി​ഴി​ന് ന​ല്ല സാ​മ്യ​മു​ണ്ട്. ത​മി​ഴും തെ​ലു​ങ്കും വ​ള​രെ പ്ര​ഫ​ഷ​ണ​ലാ​ണ്. ര​ണ്ട് ഭാ​ഷ​ക​ളി​ലും അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​ന​മു​ണ്ട്. പ​ക്ഷെ മ​ല​യാ​ള​ത്തി​ന​പ്പു​റ​മ​ല്ല എ​നി​ക്ക് മ​റ്റേ​തൊ​രു ഭാ​ഷാ​ചി​ത്ര​വും”- മി​യ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​നൂ​പ് മേ​നോ​നൊ​പ്പം അ​ഭി​ന​യി​ച്ച എ​ന്‍റെ മെ​ഴു​തി​രി അ​ത്താ​ഴ​ങ്ങ​ൾ എ​ന്ന ചി​ത്ര​മാ​ണ് മിയയുടെ അവസാന മലയാളം റിലീസ് . 

SHARE