GeneralMollywood

കൂടെ അഭിനയിച്ച താരങ്ങള്‍ മരിക്കുന്നു; സഹതാരങ്ങള്‍ക്ക് ലക്ഷണക്കേടാണ് നടി പ്രിയ!!!

നടി ശ്രീദേവിയുടെയും റിതീഷിന്റെയും മരണം ഉദാഹരണമാക്കിയാണ് ഈ വിമര്‍ശനം

മലയാളികള്‍ക്ക് പ്രിയങ്കരിയായ ബോളിവുഡ് താരം പ്രിയ ആനന്ദ് സഹതാരങ്ങള്‍ക്ക് ലക്ഷണക്കേടാണെന്നു വിമര്‍ശനം. എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത പ്രിയയുടെ കൂടെ അഭിനയിക്കുന്ന താരങ്ങള്‍ മരിക്കുന്നു. അതുകൊണ്ട് തന്നെ സഹ താരങ്ങള്‍ക്ക് പ്രിയ ലക്ഷണക്കേടാണെന്നാണ് വിമർശകന്റെ കണ്ടെത്തല്‍.

ട്വിറ്ററിലൂടെയായിരുന്നു പ്രിയയ്ക്കെതിരെ വിമര്‍ശനം. നടി ശ്രീദേവിയുടെയും റിതീഷിന്റെയും മരണം ഉദാഹരണമാക്കിയാണ് ഈ വിമര്‍ശനം. പ്രിയ ശ്രീദേവിയ്ക്ക് ഒപ്പം ഇംഗ്ലീഷ് വിംഗ്ലിഷിലും റിതിഷിനൊപ്പം എല്‍.കെ.ജിയിലും വേഷമിട്ടിരുന്നു. അവരാരും തന്നെ ഇന്ന് ജീവനോടെയില്ല. പ്രിയയുടെ കൂടെ ആരെല്ലാം അഭിനയിക്കുന്നോ അവരെല്ലാം മരിച്ചു പോകുന്നു.. പ്രിയ തന്റെ സഹതാരങ്ങള്‍ക്ക് ലക്ഷണക്കേടാണോ എന്നായിരുന്നു ട്വീറ്റ്.

ഈ വിമര്‍ശനത്തിനു മറുപടിയുമായി താരം രംഗത്തെത്തി. സാധാരണ ഇത്തരം ആള്‍ക്കാര്‍ക്ക് താന്‍ മറുപടി നല്‍കാറില്ലെന്നും പക്ഷെ ഇത് തീര്‍ത്തും മോശമായിപ്പോയെന്നും പ്രിയ വ്യക്തമാക്കി. തുടര്‍ന്ന് വിമര്‍ശകന്‍ ക്ഷമ ചോദിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button