അഭിനയം ഉപേക്ഷിച്ചോ? മിനിസ്ക്രീനിലെ ‘ലേഡി സൂപ്പർസ്റ്റാർ’ പറയുന്നു

മിനി സ്ക്രീനിലെ ‘ലേഡി സൂപ്പർസ്റ്റാർ’ എന്ന വിശേഷണം നേടിയ താരമാണ് സംഗീത മോഹന്‍. ഒരുകാലത്ത് ടെലിവിഷന്‍ സ്ക്രീനില്‍ നിറഞ്ഞു നിന്ന ഈ താരത്തെ ഇപ്പോള്‍ അഭിനയ രംഗത്ത് അത്രകാണാനില്ല. സംഗീത അഭിനയം നിര്‍ത്തിയോ എന്ന സംശയത്തിലാണ് ആരാധകര്‍. എന്നാല്‍ വെള്ളിത്തിരയില്‍ ഇല്ലെങ്കിലും പിന്നണിയില്‍ പ്രവര്‍ത്തനതിരക്കിലാണ് സംഗീത.

 അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നുവെങ്കിലും സീരിയല്‍ രംഗത്ത് സജീവമാണെന്ന് താരം പറയുന്നു. എഴുത്തിന്റെ വഴികളിലാണ് സഗീതയിപ്പോള്‍. ‘ആത്മസഖി’യും ‘വാസ്തവ’വും ‘സീതാകല്യാണവു’മുൾപ്പടെ അഞ്ചോളം ഹിറ്റ് സീരിയലുകളുടെ രച നിര്‍വഹിച്ചിരിക്കുന്നത് സംഗീതയാണ്. ” സ്ക്രീനിനു മുന്നിൽ നിന്ന് പിന്നിലേക്കു മാറി. അഭിനയം മതിയാക്കി എഴുത്തിലേക്ക്. പലരും സീരിയലുകളുടെ ടൈറ്റിൽ കാർഡ് വായിക്കാത്തതുകൊണ്ട് ‘രചന – സംഗീത മോഹന്‍’ എന്നു കാണാറില്ല” താരം പറയുന്നു.

എഴുതാൻ തുടങ്ങിയതിൽ പിന്നെ തന്നെ ആരും അഭിനയിക്കാൻ വിളിക്കാതായി എന്നും സംഗീത പറയുന്നു. ‘അവര്‍ വേണമെങ്കിൽ സ്വന്തമായി എഴുതുന്നതിൽ കഥാപാത്രമുണ്ടാക്കി അഭിനയിച്ചോട്ടെ’ എന്നാണ് പലരും പറയുന്നതെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം കൂട്ടിച്ചേര്‍ത്തു.

SHARE