GeneralLatest NewsTV Shows

ആ ചേച്ചി എന്റെ മുന്നിലെത്തിയതും കഴുത്തിൽ പിടിച്ചു താഴ്ത്തിയതും മിന്നൽ വേഗത്തിലായിരുന്നു; സുചിത്ര പറയുന്നു

തന്നെ പരിചയമുള്ള ആളുകളൊക്കെ ‘എന്തിനാ നിന്നെപ്പോലൊരു പാവംകുട്ടി ഈ ദുഷ്ടത്തിയായി അഭിനയിക്കുന്നത്’ എന്നൊക്കെ ചോദിക്കും

വാനമ്പാടി എന്ന ഹിറ്റ് പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സുചിത്ര. പത്മിനി എന്ന വില്ലത്തിയെ മനോഹരമാക്കുന്ന സുചിത്ര ഈ വില്ലന്‍ കഥാപാത്രത്തെ അഭിനയിക്കുന്നതിന്റെ പേരില്‍ ആരാധകരില്‍ നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങളെക്കുറിച്ച് തുറന്നു പറയുന്നു.

തന്നെ പരിചയമുള്ള ആളുകളൊക്കെ ‘എന്തിനാ നിന്നെപ്പോലൊരു പാവംകുട്ടി ഈ ദുഷ്ടത്തിയായി അഭിനയിക്കുന്നത്’ എന്നൊക്കെ ചോദിക്കുമായിരുന്നുവെന്നു സുചിത്ര പറയുന്നു. ആളുകളുടെ ഇഷ്ടം ശരിക്കും മനസ്സിലായത് ആറ്റുകാൽ അമ്പലത്തിൽ പോയപ്പോഴാണെന്നു താരം പറയുന്നു.

സുചിത്രയുടെ വാക്കുകള്‍ ഇങ്ങനെ.. ”പൊങ്കാലയുടെ ദിവസമായിരുന്നു ആറ്റുകാലമ്മയെ തൊഴാനായി ഞാനും സുഹൃത്തും കൂടെ പോയത്. തൊഴുതിറങ്ങി വരുമ്പോൾ പലരും നോക്കുന്നതും ശ്രദ്ധിക്കുന്നതും എനിക്കു മനസ്സിലാകുന്നുണ്ടായിരുന്നു. പക്ഷേ, ആ നീക്കം അപ്രതീക്ഷിതമായിരുന്നു. ഒരു ചേച്ചി എന്റെ മുന്നിലെത്തിയതും കഴുത്തിൽ പിടിച്ചു താഴ്ത്തിയതും മിന്നൽ വേഗത്തിലായിരുന്നു. കവിളത്തൊരു ഉമ്മയാണ് ഉദ്ദേശിച്ചതെങ്കിലും ചേച്ചി ഉമ്മയുടെ കൂടെ ചെറിയൊരു കടിയും തന്നു. ആ ചേച്ചിയുടെ മുഖത്തെ സന്തോഷം കാണണമായിരുന്നു. സീരിയലിൽ ഒപ്പം അഭിനയിക്കുന്ന ചിപ്പി ചേച്ചിയോട് എന്റെ വില്ലത്തി റോളിനെ പറ്റി ചോദിച്ചപ്പോൾ ചേച്ചിയും പറഞ്ഞു ‘നിന്നെ സീരിയൽ കാണുന്ന നേരത്ത് എല്ലാവരും വഴക്ക് പറയുന്നുണ്ടാകും. പക്ഷേ, നേരിട്ട് കാണുമ്പോൾ ആളുകൾക്കു മനസ്സിലാകും നീ പാവമാണെന്ന്. അതാണ് ആരും ദേഷ്യമൊന്നും കാണിക്കാത്തത്’ എന്ന്.”

Tags

Post Your Comments

Related Articles


Back to top button
Close
Close