BollywoodGeneralLatest News

അദ്നാൻ സാമിയുടെ പ്രൊഫൈൽ ചിത്രത്തിന്റെ സ്ഥാനത്ത് പാക് പ്രധാനമന്ത്രി!! ഇത് ലോകത്തിനുള്ള മുന്നറിയിപ്പ്

അദ്നാൻ സാമിയുടെ പ്രൊഫൈൽ ചിത്രത്തിന്റെ സ്ഥാനത്ത് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രമാണ് ഹാക്കര്‍മാര്‍ പതിപ്പിച്ചിരിക്കുന്നത്.

അമിതാഭ് ബച്ചന്റെ മൈക്രോബ്ലോഗിങ് പേജ് ഹാക്ക് ചെയ്യപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. വീണ്ടും സൈബര്‍ അറ്റാക്ക്‌. ഗായകൻ അദ്നാൻ സാമിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ തുര്‍ക്കിഷ് സൈബര്‍ ആക്രമണം.

അദ്നാൻ സാമിയുടെ പ്രൊഫൈൽ ചിത്രത്തിന്റെ സ്ഥാനത്ത് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രമാണ് ഹാക്കര്‍മാര്‍ പതിപ്പിച്ചിരിക്കുന്നത്. ബയോ ആയി അയ്യിൽദിസ് ടിം പാക്കിസ്ഥാനെ സ്നേഹിക്കുന്നു എന്ന് രേഖപ്പെടുത്തിയ ഹാക്കര്‍മാര്‍ പാക്കിസ്ഥാനി, തുര്‍ക്കിഷ് പതാകകളും ഇവിടെ പതിപ്പിച്ചിട്ടുണ്ട് .ഇത് ലോകത്തിനുള്ള മുന്നറിയിപ്പാണെന്നും ഐസ്ലന്റിൽ തുര്‍ക്കിഷ് ഫുട്ബോളര്‍മാര്‍ നേരിട്ട അപമാനത്തിനുള്ള മറുപടിയാണിതെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Tags

Post Your Comments


Back to top button
Close
Close