നടിമാര്‍ക്കെതിരെ മോശം പരാമര്‍ശം; യുവനടന്‍ വീണ്ടും വിവാദത്തില്‍!!

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ക്രിക്കറ്റ് താരങ്ങളായ കെ എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യയ്ക്കും പിന്നാലെ യുവനടനും വിവാദത്തില്‍. പത്തു വര്‍ഷങ്ങള്‍ക്ക് മുന്പ് നടത്തിയ പരാമര്‍ശങ്ങളാണ് ബോളിവുഡ് താരം രൺവീർ സിംഗിനെ ഇപ്പോള്‍ കുടുക്കിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ താരത്തിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്.

കരൺ ജോഹർ അവതാരകനായെത്തുന്ന ‘കോഫി വിത്ത് കരണ്‍’ എന്ന ചാറ്റ് ഷോയിൽ ആദ്യ സിനിമയായ ബാൻഡ് ബജാ ഭാരത് എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലാണ് നടി അനുഷ്ക്കയെക്കുറിച്ചും കരീനയെക്കുറിച്ചുമുള്ള രൺവീർ സിംഗ് വിവാദ പരാമര്‍ശങ്ങള്‍. ചാറ്റ് ഷോയുടെ മൂന്നാമത്തെ എപ്പിസോഡിലായിരുന്നു സംഭവം. ആ എപ്പിസോഡിലെ ചില രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുകയാണ്.

താരത്തിന്റെ പരാമർശത്തിൽ ദേഷ്യം വന്ന നടി അനുഷ്ക രൺവീറിനെ അടിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാമായിരുന്നു. ഇനി നിങ്ങൾ ഇത്തരത്തിൽ സംസാരിക്കരുതെന്ന് പറഞ്ഞാണ് അനുഷ്ക രൺവീറിനെ അടിക്കുന്നത്. നടി കരീന കപൂറിനെക്കുറിച്ചും വളരെ മോശം പരാമർശനങ്ങളാണ് താരം നടത്തിയതെന്നു വിമര്‍ശനവുമായി ആരാധകർ രംഗത്ത് എത്തിയിരിക്കുകയാണ്.

SHARE