Latest NewsMollywood

ഡാങ്കിനിയായി അഹാന; ട്രോള്‍ സ്വയം ഷെയര്‍ ചെയ്ത് അഹാന

ബാലരമയിലെ ഡാകിനിയുമായുള്ള രസകരമായ താരതമ്യപ്പെടുത്തലുകളായിരുന്നു ചിലര്‍ നടത്തിയത്

നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് ഇപ്പോള്‍ മലയാള സിനിമയിലെ താരം. താരം അഭിനയിച്ച് ലൂക്കയ്ക്കും പതിനെട്ടാം പടിക്കും ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ഫാഷനില്‍ പരീക്ഷണം നടത്തുന്ന താരം അത്തരത്തില്‍ കഴിഞ്ഞ ദിവസം ചുവന്ന നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ വസ്ത്രമണിഞ്ഞുള്ള ചിത്രവുമായി താരമെത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം തരംഗമായി മാറിയത്. ഇതിന് പിന്നാലെയായി ട്രോളര്‍മാരും സജീവമായി എത്തിയിരുന്നു.

ബാലരമയിലെ ഡാകിനിയുമായുള്ള രസകരമായ താരതമ്യപ്പെടുത്തലുകളായിരുന്നു ചിലര്‍ നടത്തിയത്. ഡാകിനിയുടെ പുതിയ മേക്കോവര്‍ കണ്ട കുട്ടൂസനേയായിരുന്നു ട്രോളില്‍ കണ്ടത്. രസകരമായ ട്രോള്‍ അഹാനയും ഷെയര്‍ ചെയ്തിരുന്നു. സ്വന്തം ട്രോളുമായെത്തിയ താരപുത്രിയെ അഭിനന്ദിച്ച് ആരാധകരും എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button