GeneralKollywoodLatest News

സ്വാര്‍ത്ഥനായ നടന്‍; അര്‍പ്പണബോധം വട്ടപൂജ്യം സൂപ്പര്‍താരങ്ങള്‍ക്കെതിരെ ബബ്ലു പൃഥ്വിരാജ്

അജിത്തിന് സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ ഇഷ്ടം ബിരിയാണി പാകം ചെയ്യാനാണ്

തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി തെലുങ്ക് നടന്‍ ബബ്ലു പൃഥ്വിരാജ്. നടന്‍ അജിത്‌, സൂര്യ എന്നിവര്‍ക്കെതിരെയാണ് താരത്തിന്റെ വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ ബബ്ലു പൃഥ്വിരാജിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു.

” അജിത്തിന്റെ അര്‍പ്പണ ബോധത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ വട്ടപൂജ്യമാണ്. അദ്ദേഹത്തിന് അഭിനയിക്കണം എന്ന് ഒട്ടും ആഗ്രഹവുമില്ല. അജിത്തിന്റെ സ്വന്തം തൊഴിലില്‍ യാതൊരു ശ്രദ്ധയുമില്ല. അജിത്തിന് സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ ഇഷ്ടം ബിരിയാണി പാകം ചെയ്യാനാണ്”- ബബ്ലു പൃഥ്വിരാജ് പറഞ്ഞു.

നടന്‍ സൂര്യ വളരെ മോശം വ്യക്തിയാണെന്നും സ്വാര്‍ത്ഥനാണെന്നും അദ്ദേഹം പറഞ്ഞു. സൂര്യയുടെ കാലം കഴിഞ്ഞു എന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ബബ്ലു പൃഥ്വിരാജ്. എന്നാല്‍ താരത്തിനെതിരെ വിമര്‍ശനവുമായി ഇരു താരങ്ങളുടെയും ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button