Coming SoonLatest NewsMollywood

തന്നെത്തന്നെ പരിഹസിച്ചു കൊണ്ടുള്ള ട്രോള്‍ പങ്കുവെച്ച് അജു വര്‍ഗീസ്

അജു വര്‍ഗീസ് നിര്‍മ്മിക്കുന്ന ചിത്രത്തിലെ രണ്ടാമത്തെ പോസ്റ്ററില്‍ താരാമായി നില്‍ക്കുന്നതും അജു തന്നെയാണ്

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൗവ് ആക്ഷന്‍ ഡ്രാമ. ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററും നവമാധ്യമങ്ങളില്‍ തരംഗമാകുന്നു. നയന്‍താരയും നിവിന്‍ പോളിയുമാണ് ചിത്രത്തില്‍ നായികാ നായകന്മാരാകുന്നത്. അജു വര്‍ഗീസ് നിര്‍മ്മിക്കുന്ന ചിത്രത്തിലെ രണ്ടാമത്തെ പോസ്റ്ററില്‍ താരാമായി നില്‍ക്കുന്നതും അജു തന്നെയാണ്.

ധ്യാന്‍ തന്നെ കഥയെഴുതുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പൃഥ്വിരാജ് ആയിരുന്നു പുറത്തുവിട്ടത്. ധ്യാനിനെ സംവിധായകരുടെ ക്ലബ്ബിലേക്കും അജുവിനെ നിര്‍മ്മാതാക്കളുടെ സംഘത്തിലേക്കും സ്വാഗതം ചെയ്യുന്നുവെന്നും കുറിച്ചു. ചിത്രത്തില്‍ സാഗര്‍ എന്ന കഥാപാത്രമായാണ് അജു വര്‍ഗീസ് എത്തുന്നത്. നിര്‍മ്മാതാവായതുകൊണ്ട് താന്‍ മുന്നില്‍ മാസായി നടക്കുമെന്ന കണ്ടീഷന്‍ വച്ചാണ് ട്രോളര്‍മാര്‍ രംഗത്തുവന്നിരിക്കുന്നത്. തന്നത്താനെ പരിഹസിച്ചുകൊണ്ട് അജു തന്നെയാണ് ട്രോള്‍ പുറത്തുവിട്ടിരിക്കുന്നത്.

https://www.instagram.com/p/Bz0jAT3jGRG/

shortlink

Related Articles

Post Your Comments


Back to top button