Latest NewsMollywood

അജു വര്‍ഗീസിന്റെ ഭാര്യയും ബിസിനസ്സിലേക്ക്; താരപ്പകിട്ടാര്‍ന്ന ചടങ്ങില്‍ ഉദ്ഘാടനം നടത്തിയത് ഇവരാണ്

കൊച്ചി: നടന്‍ അജു വര്‍ഗീസിന്റെ ഭാര്യ അഗസ്റ്റീനയും ബിസിനസ്സിലേയ്ക്ക് തിരിയുന്നു. താതാരപ്പകിട്ടാര്‍ന്ന ചടങ്ങില്‍ ഇരുവരുടേയും നാല് മക്കളാണ് ഉദ്ഘാടനം നടത്തിയത്. കുട്ടികള്‍ക്കുവേണ്ടിയുള്ള കിഡ്സ് ബുട്ടീക്കും ഹെയര്‍ സലൂണുമാണ് അഗസ്റ്റീനയും അജുവും ചേര്‍ന്ന് തുടങ്ങിയിരിക്കുന്നത്. ഫാഷന്‍ ഡിസൈനറായിരുന്നു അഗസ്റ്റീനയുടെ പ്രഥമസംരംഭമാണിത്. ലോകമാതൃദിനത്തോട് അനുബന്ധിച്ചായിരുന്നു കടയുടെ തുടക്കം..

കൊച്ചിയില്‍ കലൂരില്‍ സ്റ്റേഡിയം ലിങ്ക് റോഡില്‍ ടൂല ലൂല എന്ന പേരിലാണ് ഹെയര്‍ സലൂണ്‍ തുടങ്ങിയത്. ആസിഫ് അലിയും കുടുംബവും, മംമ്ത മോഹന്‍ദാസ്, അര്‍ജുന്‍ അശോകന്‍,നിരഞ്ജന അനൂപ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി. മംമ്ത മോഹന്‍ദാസായിരുന്നു ആദ്യവില്‍പ്പന. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്റെ ഭാര്യ സൈറ റഹ്മാന്‍ ആണ് ഷോപ്പിന്റെ ഇന്റീരിയര്‍ ഡിസൈനിങ് നിര്‍വഹിച്ചിരിക്കുന്നത്.

Tags

Post Your Comments

Related Articles


Back to top button
Close
Close