Latest NewsMollywood

ലാലേട്ടന്‍ ഒരു മാന്ത്രികന്‍; ആരാധകരെ നിരാശപ്പെടുത്താത്ത ലാലേട്ടന്‍; വീഡിയോ വൈറല്‍

ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ലൊക്കേഷനില്‍ ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുക്കുന്ന സൂപ്പര്‍ താരത്തെയാണ് വീഡിയോയില്‍ കാണിക്കുന്നത്

മലയാള സിനിമ കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് ആരാധകര്‍ ആയവര്‍ ഏറെയാണ്. തന്നെ ആരാധിക്കുന്നവരില്‍ ആരെയും ഒരിക്കലും അദ്ദേഹം നിരാശപ്പെടുത്താറില്ല. കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെതായി അജുവര്‍ഗീസ് പുറത്തുവിട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ലൊക്കേഷനില്‍ ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുക്കുന്ന സൂപ്പര്‍ താരത്തെയാണ് വീഡിയോയില്‍ കാണിക്കുന്നത്. ലാലേട്ടനെ ഒരു മാന്ത്രികന്‍ എന്ന് വിളിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് പറഞ്ഞുകൊണ്ടാണ് അജു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ വീഡിയോയില്‍ അദ്ദേഹം 35പേരൊടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ് കാണിക്കുന്നതെന്നും എന്നാല്‍ ശരിക്കും 350ല്‍ അധികം പേര്‍ക്കൊപ്പം നിന്ന് ലാലേട്ടന്‍ ഫോട്ടോ എടുത്തുവെന്നും അജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആരാധകരെ നിരാശപ്പെടുത്താത്ത ലാലേട്ടന്‍ എന്നായിരുന്നു അജു കുറിച്ചത്.

https://www.instagram.com/p/BzC5vIVDUN_/

shortlink

Related Articles

Post Your Comments


Back to top button