അക്ഷയ് കുമാർ സ്ഥാനാർത്ഥിയോ ? അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി താരം

ബോളിവുഡ് സൂപര്‍ താരം അക്ഷയ്കുമാര്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന സംശയത്തിലാണ് ആരാധകര്‍. പല രാഷ്ട്രീയപാര്‍ട്ടികളും വരുന്ന ഇലക്ഷനിൽ അക്ഷയ് കുമാറിനെ മത്സരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു. അതിനിടെയാണ് അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി താരം രംഗത്തെത്തിയത്.

പൊളിറ്റിക്സ് തന്റെ അജണ്ട അല്ലെന്നും സിനിമയിലൂടെ തനിക്ക് ചെയ്യാൻ പറ്റുന്നത് രാഷ്ട്രീയത്തിലൂടെ ഒരിക്കലും ചെയ്യാൻ പറ്റില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ മാനമുള്ള സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അക്ഷയ്കുമാര്‍ . ചരിത്ര പശ്ചാത്തലത്തിലൊരുക്കിയ ‘കേസരി’യാണ് താരത്തിന്റെ പുതിയ ചിത്രം.

SHARE