BollywoodGeneralLatest News

ആസാമിലെ പ്രളയം; രണ്ട് കോട് രൂപ നല്‍കുമെന്ന് അക്ഷയ് കൂമാര്‍

ആസാമില്‍ ഉണ്ടായ പ്രളയം വന്‍ നാശനഷ്ടമാണ് വരുത്തിവെച്ചത്

പ്രളയത്തെ തുടര്‍ന്ന് അതിഭീകരമായ നാശനഷ്ടങ്ങള്‍ നേരിട്ട ആസാമിന് രണ്ട് കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ആസാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപയും കസിരംഗ നാഷണല്‍ പാര്‍ക്കിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി ഒരു കോടി രൂപയുമാണ് അക്ഷയ് കുമാര്‍ നല്‍കുക.

ആസാമില്‍ ഉണ്ടായ പ്രളയം വന്‍ നാശനഷ്ടമാണ് വരുത്തിവെച്ചത്. കനത്ത മഴയ്യില്‍ നദികള്‍ കരകവിഞ്ഞ് ഒഴുകിയതാണ് പ്രളയം രൂക്ഷമായത്. 15 പേരുടെ ജീവനാണ് പ്രളയം കവര്‍ന്നത്. ഇവ കൂടാതെ നിരവധി നാശനഷ്ടങ്ങളും ആസാമില്‍ ഉണ്ടായിട്ടുണ്ട്.

Tags

Post Your Comments


Back to top button
Close
Close