GeneralLatest News

കുമ്മനം തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന വാക്ക് പാലിച്ച് സംവിധായകന്‍

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തോറ്റാല്‍ മൊട്ടയടിക്കുമെന്ന് പറഞ്ഞ സംവിധായകന്‍ വാക്ക് പാലിച്ചു. അലി അക്ബറാണ് വാക്ക് പാലിച്ച് മൊട്ടയടിച്ചത്. കുമ്മനം ദയനീയമായി പരാജയപ്പെട്ടപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകര്‍ മൊട്ടയടിക്കുമെന്ന് പറഞ്ഞ സംവിധായകനെ എവിടേലും കണ്ടോ എന്നുള്ള ചോദിച്ച് പരിഹസിച്ചിരുന്നു. വാക്കു പറഞ്ഞാല്‍ അതു പാലിക്കണം എന്നൊക്കെയായിരുന്നു വിമര്‍ശകര്‍ പറഞ്ഞത്. തുടര്‍ന്ന് വാക്ക് വാക്കാണെന്ന് കാണിച്ചിരിക്കുകയാണ് സംവിധായകന്‍. മൊട്ടയടിച്ച് മീശ പിരിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുമ്പോള്‍ അലി അക്ബര്‍. ഇതാണ് യഥാര്‍ത്ഥ സംഘി ഡാ..

shortlink

Related Articles

Post Your Comments


Back to top button