GalleryLatest News

പച്ചയില്‍ അതിമനോഹരിയായി ആലിയ ഭട്ട്; ചിത്രം വൈറല്‍

കരണ്‍ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലാണ് ആലിയ നായികയായി ആദ്യം അഭിനയിക്കുന്നത്

ബോളിവുഡിലെ സുന്ദരിയാണ് ആലിയ ഭട്ട്. ഏറെ തിരക്കുള്ള താരമായ ആലിയ ബാലതാരമായാണ് സിനിമാ ലോകത്ത് എത്തിയത്. 1999 ല്‍ ബാലതാരമായി സംഘര്‍ഷ് എന്ന സിനിമയിലാണ് ആലിയഭട്ട് ആദ്യം അഭിനയിക്കുന്നത്. കരണ്‍ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലാണ് ആലിയ നായികയായി ആദ്യം അഭിനയിക്കുന്നത്.

ഈ സിനിമയിലെ അഭിനയത്തിന് ആലിയക്ക് ഫിലിംഫെയറിന്റെ മികച്ച പുതുമുഖ അഭിനേതൃിക്കുള്ള പുരസ്‌കാരവും ആലിയ നേടി. സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമാണ് ആലിയ ഭട്ട്. ഇപ്പോളിതാ ആലിയ ഒരു ഗ്രീന്‍ കുര്‍ത്തിയില്‍ നില്‍ക്കുന്ന ചിത്രംപങ്കുവച്ചിരിക്കുകയാണ്. ഗ്രീന്‍ കുര്‍ത്തിയും വൈറ്റ് ബോട്ടവും ധരിച്ചു സുന്ദരിയായിട്ടാണ് ആലിയ നില്‍ക്കുന്നത്. താരം തന്നെയാണ് ചിത്രം പങ്കുവച്ചത്. നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായത്.

Tags

Post Your Comments

Related Articles


Back to top button
Close
Close