GeneralKollywoodLatest News

അശ്ലീല സന്ദേശങ്ങളും ഫോണ്‍ കോളുകളും അമല പോളിന്റെ ‘അമ്മ’യുടെ നമ്പറിലേക്ക് !! ശല്യക്കാര്‍ക്ക് കിടിലന്‍ പണി

അശ്ലീല സന്ദേശങ്ങളും ഫോണ്‍ കോളുകളും കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായതോടെ ഞരമ്പന്‍മാര്‍ക്ക് കിടിലന്‍ പണി കൊടുത്തിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.

മലയാളികളുടെ പ്രിയ താരം അമല പോള്‍ നായികയായി എത്തുന്ന പുതിയ ചിത്രം ആടൈയുടെ ടീസര്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ടീസറിലെ ഒരു രംഗത്തില്‍ പൂര്‍ണ്ണ നഗ്നയായി താരം എത്തുന്നുണ്ട്. ടീസറില്‍ അമല പോള്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് അമ്മയുടെ കോള്‍ വരുന്ന രംഗമുണ്ട്. അതില്‍ കാണിക്കുന്ന ഫോണ്‍ നമ്പറിലെയ്ക്ക് അസഭ്യ വര്‍ഷവുമായി ഞരമ്പുരോഗികള്‍.

അശ്ലീല സന്ദേശങ്ങളും ഫോണ്‍ കോളുകളും കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായതോടെ ഞരമ്പന്‍മാര്‍ക്ക് കിടിലന്‍ പണി കൊടുത്തിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. തമിഴ് ബിഗ് എഫ് എം ആര്‍ജെ ആയ സരിത്രന്റെ സഹായത്തോടെയാണ് ശല്യകാര്‍ക്ക് പണി നല്‍കിയിരിക്കുന്നത്.

ശല്യക്കാരെ വിളിച്ച്, തമിഴ്‌നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് വിളിക്കുന്നതെന്നും വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് താങ്കള്‍ക്കെതിരെ കേസ് എടുത്തെന്നും പറഞ്ഞ് പേടിപ്പിച്ചിരിക്കുകയാണ്. പലരും പേടിച്ച് ഫോണ്‍വച്ചിട്ട് പോയി. മറ്റുള്ളവര്‍ താണുകേണ് മാപ്പു പറഞ്ഞു. വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്‌നമാകുമെന്നും അറിയാതെ ചെയ്തുപോയതാണെന്നും ഇനി സംഭവിക്കില്ലെന്നും പറഞ്ഞ് കരയുകയാണ് ചിലര്‍. രാത്രി പന്ത്രണ്ടു മണിക്ക് വിളിച്ച് ശല്യം ചെയ്ത ജൂനിയര്‍ അഭിഭാഷകനെ പേടിപ്പിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് അമല പോളിന്റെ നമ്പര്‍ ചോദിക്കാന്‍ വിളിച്ചതായിരുന്നുവെന്നാണ് അയാളുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button