GeneralKollywoodLatest News

നായ് വേഷം കെട്ടിയാല്‍ കുരച്ചേ പറ്റൂ, അതുകൊണ്ട് ഏതു വേഷം കിട്ടിയാലും അഭിനയിക്കണം; ആടൈയില്‍ അഭിനയിക്കാന്‍ ധൈര്യം തന്നത് മാതാപിതാക്കള്‍

ചിത്രത്തിലെ ആ നഗ്‌ന രംഗത്തില്‍ വൃത്തികേടോ ആഭാസമോ ഇല്ല

അമല പോള്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ആടൈ’. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ താരം പൂര്‍ണ്ണ നഗ്‌നയായി അഭിനയിച്ചത് സിനിമാ ലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

‘ചിത്രത്തിലെ ആ നഗ്‌ന രംഗത്തില്‍ വൃത്തികേടോ ആഭാസമോ ഇല്ല. ഈ സിനിമയെ പ്രേക്ഷകര്‍ നല്ല മനസോടെ സ്വീകരിക്കുമെന്ന് നല്ല വിശ്വാസവും ഉറപ്പുമുണ്ട് എനിക്ക്. എന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ആടൈയില്‍ അത്തരത്തില്‍ അഭിനയിച്ചത്. അഭിനയിക്കാനായി വരുമ്പോള്‍ അപ്പച്ചന്‍ എന്നോട് പറഞ്ഞ വാക്കുകള്‍ ഇതാണ്, ‘നായ് വേഷം കെട്ടിയാല്‍ കുരച്ചേ പറ്റൂ. അതുകൊണ്ട് ഏതു വേഷം കിട്ടിയാലും അഭിനയിക്കണം.’ അങ്ങനെയൊരു ധൈര്യം തന്നത് അദ്ദേഹമാണ്. എന്നാല്‍ ഇതിന് മുമ്പുള്ള ചില സിനിമകളിലെ ഗാന രംഗത്ത് മേനിപ്രദര്‍ശനം നടത്താനും നഗ്‌നത കാണിക്കുവാനും ആവശ്യപ്പെടാറുണ്ട്. അപ്പോഴാണ് മനസിനു വേദന തോന്നുക’ എന്ന് അമല പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close