GeneralLatest NewsMollywood

എനിക്ക് വേണ്ടി എല്ലാം ത്യജിച്ച വ്യക്തി; പ്രണയം വെളിപ്പെടുത്തി നടി അമല പോള്‍

ഞാനൊരു റിബല്‍ ആയിരുന്നു. യഥാര്‍ഥ സ്നേഹമാണ് എന്റെ മുറവ് ഉണക്കാന്‍ സഹായിച്ചത്.

തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അമല പോള്‍. സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങുന്ന അമലയുടെ പുതിയ ചിത്രം ആടൈയാണ്. വിവാദങ്ങള്‍ നിറഞ്ഞ ഈ ചിത്രത്തിനായി പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമ ലോകവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ അവസരത്തില്‍ സിനിമാ ലോകത്തെ പുതിയ വിശേഷം അമലാ പോളിന്റെ പ്രണയമാണ്.

താരം തന്നെയാണ് പ്രണയ വാര്‍ത്ത ആരാധകരോട് പങ്കുവച്ചത്. ”ഞാനൊരു റിബല്‍ ആയിരുന്നു. യഥാര്‍ഥ സ്നേഹമാണ് എന്റെ മുറവ് ഉണക്കാന്‍ സഹായിച്ചത്. ഞാന്‍ വിചാരിച്ചിരുന്നത് ഉപാധികളില്ലാതെ, സ്നേഹിക്കാന്‍ ലോകത്തില്‍ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്നാണ്. എന്നാല്‍ അദ്ദേഹം ആ ധാരണ മാറ്റി.എനിക്കു വേണ്ടി, എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടി അദ്ദേഹം സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചു. അദ്ദേഹത്തിന് എന്റെ പാഷന്‍ അറിയാം. അദ്ദേഹം പിന്തുണച്ച്‌ കൂടെ നില്‍ക്കുന്നുമുണ്ട്.” ഒരു അഭിമുഖത്തില്‍ അമല വെളിപ്പെടുത്തി. എന്നാല്‍ വ്യക്തി ആരാണെന്ന് താരം പങ്കുവച്ചിട്ടില്ല

Tags

Post Your Comments


Back to top button
Close
Close