GeneralKollywoodLatest News

പണത്തിനും കച്ചവടത്തിനും വേണ്ടി നടി അമല പോള്‍ എന്തും ചെയ്യും; പരാതിയുമായി പ്രിയ

തന്റെ നഗ്നത മറയ്ക്കാൻ പതിനഞ്ച് പുരുഷന്മാർ സഹായത്തിന് ഉണ്ടായിരുന്നുവെന്ന് അമല പോൾ പറയുകയുണ്ടായി.

തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരം അമല പോൾ നായികയാകുന്ന പുതിയ ചിത്രം ‘ആടൈ’ വീണ്ടും വിവാദത്തില്‍. ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയനേതാവും സാമൂഹ്യപ്രവർത്തകയുമായ പ്രിയ രാജേശ്വരി രംഗത്ത്. നടി അമല പോളിനെതിരെയും ചിത്രത്തിനെതിരെയും ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ് പ്രിയ. അന്യസംസ്ഥാനത്തുനിന്നും വരുന്ന അമല പോളിന് തമിഴ് സംസ്കാരം എന്തെന്ന് അറിയില്ലെന്നും അവരുടെ ലക്ഷ്യം പണം മാത്രമാണെന്നും പ്രിയ ആരോപിക്കുന്നു.

ആടൈ സിനിമയിലെ നഗ്നരംഗങ്ങൾ തമിഴ് യുവാക്കളെ മോശമായി സ്വാധീനിക്കുമെന്നും ഇത് സ്ത്രീകൾക്കെതിരായ ലൈംഗിക ആക്രമണങ്ങൾ വർധിക്കാൻ ഇടയാക്കുമെന്നും പ്രിയ പറഞ്ഞു. ഈ സിനിമയുടെ ടീസറും പോസ്റ്ററും കണ്ട് പെൺകുട്ടികൾ തന്നെ ഞെട്ടിപ്പോയിരുന്നുവെന്ന് പറഞ്ഞ പ്രിയ നഗ്നത ഉപയോഗപ്പെടുത്തി ഈ ചിത്രം പ്രചാരണം ചെയ്യരുതെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. വെറും കച്ചവട ലാഭത്തിനായി പെൺകുട്ടികളെ മുഴുവൻ ഇവർ മോശമായി ചിത്രീകരിക്കുകയാണ്. അതിനെതിരെ ആക്‌ഷന്‍ എടുക്കുകയാണ് ഞങ്ങളുടെ ആവശ്യം. വിതരണക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനി പുറത്തിറങ്ങുന്ന ടീസറുകളിലോ പോസ്റ്ററുകളിലോ നഗ്നരംഗങ്ങൾ ഉപയോഗിക്കരുതെന്നും അവർ അത് ചെയ്യില്ലെന്നും ഞങ്ങൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

”തമിഴിൽ നല്ല കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുത്ത് അഭിനയിച്ച നടിയാണ് അമല പോൾ. നമ്മുടെ മനസ്സിലും അവർക്ക് അങ്ങനെയൊരു സ്ഥാനമാണ്. അങ്ങനെയുള്ള നടി ഇത്തരമൊരു സിനിമയിൽ അഭിനയിച്ചതിന്റെ കാരണമെന്താണ്. പബ്ലിസിറ്റിക്കു വേണ്ടി മാത്രമാണ് അമല ഈ ചിത്രത്തിൽ അഭിനയിച്ചത്. ലോകം മുഴുവൻ ഇനി ഈ ചിത്രത്തെപറ്റി ചർച്ച ചെയ്യും. അതാണ് അവരുെട ലക്ഷ്യവും. തമിഴ് സംസ്കാരത്തെപറ്റി യാതൊന്നും അറിയാത്ത നടിയാണ് അമല. അവർ മറ്റൊരു സംസ്ഥാനത്തു നിന്നുമാണ് ഇവിടെ വരുന്നത്. തമിഴ് പെൺകുട്ടികളെപറ്റിയും അവർക്ക് അറിയില്ല. പണത്തിനു വേണ്ടിയും കച്ചവടത്തിനുവേണ്ടിയും അമല എന്തും ചെയ്യും. ആടൈ പോസ്റ്റർ കാണുന്ന പത്തുവയസ്സുകാരന്റെ ചിന്ത എന്താകും. ഇതാണ് ഞങ്ങൾ എതിര്‍ക്കുന്നത്. ഇവിടെ മൂന്ന് വയസ്സുകാരിയും പത്ത് വയസ്സുകാരിയും പീഡനത്തിന് ഇരയാകുന്നു. വീട്ടിൽ ചെന്നാൽ ബിഗ്ബോസ് എന്ന പരിപാടി. അതിലും ഇതുപോലെ ആഭാസ കാഴ്ചകളാണ്. ടിക്ടോക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലും വൃത്തികേടുകൾ തന്നെ. ഇതിനൊന്നും നിരോധനം ഇല്ല. നല്ലവനെ പോലും മോശക്കാരാക്കുന്ന സാഹചര്യമാണ് ഇവിടെ ഇപ്പോൾ നടമാടുന്നത്. ഇത്തരം കാഴ്ചകളെ തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം. നഗ്നത ഉപയോഗിച്ച് ഒരു സിനിമയും ഇവിടെ റിലീസ് ചെയ്യേണ്ട.

തന്റെ നഗ്നത മറയ്ക്കാൻ പതിനഞ്ച് പുരുഷന്മാർ സഹായത്തിന് ഉണ്ടായിരുന്നുവെന്ന് അമല പോൾ പറയുകയുണ്ടായി. ഇത്തരം പ്രസ്താവനകളെ അവഗണിക്കണം. പതിനഞ്ച് പേരെ ഭർത്താക്കന്മാരായി കണ്ടെന്നായിരുന്നു നടി പറഞ്ഞത്. മാത്രമല്ല പാഞ്ചാലിയെക്കുറിച്ചും നടി പറയുകയുണ്ടായി. പാഞ്ചാലിയെക്കുറിച്ച് പറയാൻ അവർക്ക് എന്ത് അവകാശമാണ് ഉള്ളത്. ” പ്രിയ പരാതിയില്‍ പറയുന്നു

Tags

Post Your Comments


Back to top button
Close
Close