GeneralKollywoodLatest News

എല്ലാ ശാപവാക്കുകളും ലൈംഗികാധിക്ഷേപങ്ങളും പ്രതിസന്ധിയും മറികടന്ന് അമലയുടെ ചിത്രം എത്തുന്നു

നിങ്ങളുടെ കാത്തിരിപ്പിന് അര്‍ഥമുണ്ടാവുമെന്നു പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് അമല പോള്‍

തെന്നിന്ത്യന്‍ താര സുന്ദരി അമല പോളിന്റെ   പുതിയ ചിത്രം ആടൈയ്ക്ക് അപ്രതീക്ഷിത റിലീസിംഗ് പ്രതിസന്ധി നേരിടേണ്ടി വന്നു. ചിത്രം പ്രദര്‍ശനത്തിനെത്താതതിനെ തുടര്‍ന്ന് നിരാശയിലായ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. അമല പോള്‍ ചിത്രം ‘ആടൈ’ തീയേറ്ററുകളില്‍. വേള്‍ഡ് വൈഡ് റിലീസ് ആയി നേരത്തേ നിശ്ചയിച്ചിരുന്ന എഴുനൂറിലധികം സ്‌ക്രീനുകളില്‍ വൈകുന്നേരത്തോടെ ചിത്രം പ്രദര്‍ശനം ആരംഭിക്കുമെന്നു നടി അടക്കമുള്ളവര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നു തീയേറ്ററുകള്‍ക്ക് ലഭിക്കേണ്ട കെഡിഎം കീ (കീ ഡെലിവറി മെസേജ്) ലഭിക്കാതിരുന്നതു മൂലമാണ് ചിത്രത്തിന്റെ നൂണ്‍, മാറ്റിനി ഷോകള്‍ റദ്ദാക്കേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച്‌ പുതിയ പോസ്റ്ററും അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ‘എല്ലാ ശാപവാക്കുകളും ലൈംഗികാധിക്ഷേപങ്ങളും സ്വഭാവഹത്യയും സ്ത്രീവിരുദ്ധതയും കെഡിഎം പ്രതിസന്ധിയും മറികടന്ന് എഴുനൂറിലേറെ തീയേറ്ററുകളില്‍’ എന്നാണ് പുതിയ പോസ്റ്ററിലെ പരസ്യ വാചകം. നിങ്ങളുടെ കാത്തിരിപ്പിന് അര്‍ഥമുണ്ടാവുമെന്നു പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് അമല പോള്‍ ട്വിറ്ററില്‍ കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button