ആമസോണ്‍ പ്രൈംമിന്റെ വെബ് സീരീസില്‍ മലയാളികളുടെ പ്രിയ നടിയും

ആമസോണ്‍ പ്രൈംമിന്റെ വെബ് സീരീസായ ബ്രീത്തിന്റെ രണ്ടാം സീസണില്‍ മലയാളികളുടെ പ്രിയ താരം നിത്യാ മേനോനും. ബോളിവുഡ് നടന്‍ അഭിഷേക് ബച്ചനൊപ്പമാണ് താരമെത്തുന്നത്. ഒരുപാട് പ്രതീക്ഷയോടെയാണ് ബ്രീത്ത് എന്ന പരമ്പരയെ നോക്കിക്കാണുന്നതെന്നും തന്നെയും തന്റെ ജോലിയേയും പ്രദര്‍ശിപ്പിക്കാന്‍ വലിയൊരു ക്യാന്‍വാസാണ് ബ്രീത്ത് ഒരുക്കിത്തരുന്നതെന്നും നിത്യ അഭിപ്രായപ്പെട്ടു.

മായങ്ക് ശര്‍മ്മയാണ് ഈ സീരീസ് ഒരുക്കുന്നത്. വിക്രം തൂലി, ഭവാനി അയ്യര്‍, അര്‍ഷാദ് സെയ്ദ് എന്നിവരാണ് ബ്രീത്തിന്റെ തിരക്കഥ ഒരു‌ക്കിയിരിക്കുന്നത്. അബന്‍ഡാന്റിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വിക്രം മല്‍ഹോത്രയാണ് നിര്‍മ്മാണം. ബ്രീത്ത് സീരീസിന്റെ ആദ്യ സീസണില്‍ എത്തിയിരുന്നത് നടന്‍ മാധവനും അമിത് സാധും സപ്‌നാ പബ്ബിയുമായിരുന്നു.

SHARE