GeneralKollywoodLatest News

മോദിയും അമിത് ഷായും അര്‍ജുനനെയും കൃഷ്‌ണനെയും പോലെ; പ്രശംസയുമായി രജനികാന്ത്

ഇതിൽ ആരാണ് അർജുനനും കൃഷ്ണനുമെന്ന് മോദിക്കും ഷായ്ക്കും മാത്രമേ അറിയുകയുള്ളൂ

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായും അര്‍ജുനനെയും കൃഷ്ണനെയുംപോലെയെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍താരം രജിനി കാന്ത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും കശ്മീരിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടികള്‍ക്ക് പിന്നാലെയാണ് രജിനികാന്ത് ഇരുവരെയും പ്രശംസിച്ചത്.

മോദിയും അമിത്ഷായും അര്‍ജുനനെയും കൃഷ്ണനെയുംപോലെയാണ്. എന്നാൽ  ഇതിൽ ആരാണ് അർജുനനും കൃഷ്ണനുമെന്ന് മോദിക്കും ഷായ്ക്കും മാത്രമേ അറിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

രജനിയുടെ വാക്കുകള്‍ ഇങ്ങനെ .. ”കശ്മീർ ദൗത്യത്തിന് അമിത് ഷാ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങൾ ഇത് നടത്തിയ രീതി, അതിനെ നമിക്കുന്നു. പ്രത്യേകിച്ചും നിങ്ങൾ പാർലമെന്റിൽ നടത്തിയ പ്രസംഗം. ഫന്റാസ്റ്റിക്. അമിത് ഷായും മോദിയും കൃഷ്ണയെയും അർജ്ജുനനെയും പോലെയാണ്. ആരാണ് അർജ്ജുനൻ, ആരാണ് കൃഷ്ണൻ എന്ന് ഞങ്ങൾക്ക് അറിയില്ല. അവർക്ക് മാത്രമേ അറിയൂ,”

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ലിസണിംഗ്, ലേണിംഗ്, ലീഡിംഗ്” എന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags

Post Your Comments


Back to top button
Close
Close