വാക്ക് തെറ്റിച്ചു; നടൻ വിജയ്‌ക്കെതിരെ മുന്‍ കേന്ദ്ര മന്ത്രി

ആരാധകരെ ആവേശത്തിലാക്കി ഇളയ ദളപതി വിജയുടെ 62 മത് ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ നടൻ വിവാദത്തിൽ. മുരുഗദോസ്–വിജയ് ചിത്രം സർക്കാർ ചിത്രത്തിൻറെ ആദ്യ പോസ്റ്ററിൽ പുകയുന്ന സിഗററ്റും കത്തുന്ന ലൈറ്ററുമായി സ്റ്റെലിഷ് ലുക്കിലാണു വിജയ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഫസ്റ്റ് ലുക്കിനെതിരെ മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രി അൻപുമണി രാമദാസ് രംഗത്ത് . പുകവലിയെ താരം പ്രേത്സാഹിപ്പിക്കുന്നുവെന്നാണു അൻപുമണി രാമദാസ് ആരോപിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ പോസ്റ്ററിൽ തന്നെ പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന നിങ്ങളെയോർത്ത് നാണക്കേടു തോന്നുന്നു വിജയ്, ഉത്തരവാദിത്വത്തോടെ അഭിനയിക്കൂവെന്നും പുകവലി പ്രോത്സാഹിപ്പിക്കരുതെന്നും ട്വിറ്റിൽ ഹാ​ഷ്ടാഗോടു കൂടി അദ്ദേഹം കുറിച്ചു. പുകവലിക്കുന്ന രംഗങ്ങൾ ഇനി തന്റെ സിനിമയിലുണ്ടാവില്ലെന്നു വിജയ് പറഞ്ഞുവെന്ന പത്ര റിപ്പോർട്ടും അൻപുമണി ട്വീറ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ മുരുഗദോസിന്റെ തന്നെ തുപ്പാക്കി സിനിമയുടെ പോസ്റ്ററിൽ വിജയ് സിഗരറ്റുവലിച്ച് പ്രത്യക്ഷപ്പെട്ടത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

SHARE