രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി ആരാധകരുടെ പ്രിയതാരം!!

ആരാധകരുടെ പ്രിയതാരങ്ങളില്‍ ഒരാളാണ് ഹോളിവുഡ് നടി ആഞ്ജലീന ജോളി. ഉടന്‍ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് താരം. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഇരുപതുവര്‍ഷം മുമ്പായിരുന്നെങ്കില്‍ രാഷ്ട്രീയത്തില്‍ വരുമോയെന്ന ചോദ്യം താന്‍ തള്ളിക്കളഞ്ഞേനെ. ഇപ്പോള്‍ അതല്ല അവസ്ഥ. തന്നെ ആവശ്യമുള്ളിടത്ത് താന്‍ പോകുമെന്ന് താരം പറയുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന താരമാണ് ആഞ്ജലീന. വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നാണ് സൂചനകള്‍.

SHARE