GeneralKollywoodLatest News

ഞങ്ങൾ പിണക്കത്തിലല്ല; പ്രചരിക്കുന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്നു അനിരുദ്ധിന്റെ വെളിപ്പെടുത്തല്‍

തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ അനിരുദ്ധന്‍ സിനിമാ പ്രേമികളുടെ പ്രിയ താരമാണ്. ധനുഷിന്റെ ‘കൊലവറിപ്പാട്ടി’ലൂടെ ശ്രദ്ധിക്കപ്പെട്ട അനിരുദ്ധനും ധനുഷും തമ്മില്‍ പിണക്കത്തില്‍ ആണെന്ന് വാര്‍ത്ത. ധനുഷ് വരികളെഴുതി ആലപിച്ച ‘വൈ ദിസ് കൊലവറി ഡി’ യിലൂടെ രാജ്യാന്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട അനിരുദ്ധ് ധനുഷ് ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ശിവകാർത്തികേയനുമായുള്ള കൂട്ടാണ് ധനുഷുമായി പിരിയാൻ കാരണമെന്നുമായിരുന്നു ഇതിനു പിന്നാലെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അനിരുദ്ധ്.

തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും ബോധപൂർവമായി തങ്ങൾ എടുത്ത ബ്രേക്കായിരുന്നു അതെന്നും ആ ഇടവേള പ്രതീക്ഷിച്ചതിലും നീണ്ടുപോയെന്നും താരം പറയുന്നു. തങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടെന്ന രീതിയിലാണ് ആളുകൾ അതിനെ ചിത്രീകരിക്കുന്നതെന്നും ശുദ്ധ അസംബന്ധമാണതെന്നും തങ്ങൾ പഴയതിലും ഗംഭീരമായി തിരിച്ചുവരുമെന്നും വ്യക്തമാക്കി. രജനീകാന്തിന്റെ സഹോദരീ പുത്രനാണ് അനിരുദ്ധ്.

shortlink

Related Articles

Post Your Comments


Back to top button