Latest NewsMollywood

ഉയരെയ്ക്ക് അഭിനന്ദനവുമായി ഈ സംവിധായിക രംഗത്ത്

ഉയരെ മികച്ച അഭിനന്ദനങ്ങള്‍ നേടി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെ തേടി എത്തുന്നത്. ആസിഡ് ആക്രമണത്തെ നേരിട്ട പല്ലവിയെ അതിഗംഭീരമായാണ് പാര്‍വതി അവതരിപ്പിച്ചത്. ഇപ്പോള്‍ ഉയരെയെയും പാര്‍വതിയെയും അഭിനന്ദിച്ച് പ്രമുഖ സംവിധായിക അഞ്ജലി മേനോന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആശംസകള്‍ അറിയിച്ചത്.

ദുരന്തങ്ങളെ തച്ചുടച്ച് സ്വപ്നങ്ങള്‍ പാറിപറന്ന് കൈകത്തുമ്പിലൊതുക്കിയ നായിക കഥാപാത്രം അവതരിപ്പിച്ച പാര്‍വ്വതി തിരുവോത്തിന്റെ പ്രകടനം സിനിമയുടെ ശ്രദ്ധകേന്ദ്രമായി. കരിയറിലെ മികച്ച കഥാപാത്രവുമായി ആസിഫ് അലിയും ശ്രദ്ധയമായ പ്രകടനത്തിലൂടെ ടോവിനോ തോമസും സിനിമയില്‍ നിറഞ്ഞു നിന്നു. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ബോബി സഞ്ജയ് ടീമിന്റെ കരിയറിലെ വ്യത്യസ്ത കഥാഖ്യാനമാണ് ഉയരെ.

shortlink

Related Articles

Post Your Comments


Back to top button