East Coast VideosGeneralMollywoodNEWSSongs

‘എന്‍റെ മെഴുതിരി അത്താഴങ്ങള്‍’; വലിയ വിജയത്തിന് നന്ദി അറിയിച്ച് അനൂപ്‌ മേനോന്‍

മെഴുതിരി അത്താഴങ്ങളുടെ പ്രേക്ഷക സ്വീകാര്യതയ്ക്ക് നന്ദി അറിയിച്ച് അനൂപ്‌ മേനോന്‍. സൂരജ് തോമസ്‌ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനൂപ്‌ മേനോനാണ്. ചെറിയ ചിത്രത്തിന്റെ വലിയ വിജയത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് അനൂപ്‌ മേനോന്‍ ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.

എം.ജയചന്ദ്രന്‍ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. മ്യൂസിക്കല്‍ ലവ് സ്റ്റോറി എന്ന നിലയിലും പ്രേക്ഷക പ്രീതി നേടുന്ന ചിത്രം മികച്ച കളക്ഷനുമായി ബോക്സോഫീസ് കീഴടക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വലിയ തോതിലുള്ള പ്രേക്ഷക സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയ വഴി ലഭിച്ചത്. മനോഹരമായ മെലഡികളാല്‍ സമ്പന്നമായ ചിത്രത്തിലെ അഞ്ച് ഗാനങ്ങളും വിജയ്‌ യേശുദാസ് മാത്രമായാണ് പാടിയിരുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

Tags

Post Your Comments

Related Articles


Back to top button
Close
Close