അനൂപ് മേനോന്‍റെ മെഴുകുതിരി അത്താഴങ്ങള്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മിയയും അനൂപ്‌ മേനോനും പ്രണയാര്‍ദ്രമായി എത്തുന്ന നില നീല മിഴികളോ എന്ന് തുടങ്ങുന്ന ഗാനവും ടീസറും സമൂഹമാധ്യമങ്ങളില്‍ ഹിറ്റായികഴിഞ്ഞു .

999 എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ നോബിള്‍ ജോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 27ന് ചിത്രം തിയേറ്ററുകളിലെത്തും. ദിലീഷ് പോത്തന്‍, അലന്‍സിയര്‍, ബൈജു, സംവിധായകന്‍ ലാല്‍ ജോസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

SHARE