മോഹന്‍ലാലിന്‍റെ സാന്നിദ്ധ്യം നിറഞ്ഞു നില്‍ക്കുന്ന എന്‍റെ മെഴുതിരി അത്താഴങ്ങള്‍ ശ്രദ്ധ നേടുന്നു, ജനഹൃദയം കീഴടക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി

അനൂപ്‌ മേനോന്‍ തിരക്കഥയെഴുതി നവാഗതനായ സൂരജ് തോമസ് സംവിധാനം ചെയ്യുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നു, പ്രണയ തരളിതമായ ചിത്രത്തിലെ ഗാനങ്ങള്‍ മനസ്സിനെ സ്പര്‍ശിക്കും വിധമാണ് ഒരുക്കിയിട്ടുള്ളത്. എം. ജയചന്ദ്രന്‍ ഈണമിട്ട ‘മറയത്തൊളി കണ്ണാല്‍’ എന്ന ഗാനം സോഷ്യല്‍ മീഡിയയുടെ കയ്യടി ഏറ്റുവാങ്ങി ജനപ്രിയതോടെ കുതിക്കുകയാണ് . ചിത്രത്തിലെ നീല നീല മിഴികളോ എന്ന് തുടങ്ങുന്ന ഗാനവും സോഷ്യല്‍ മീഡിയ നേരെത്തെ തന്നെ കയ്യടക്കി കഴിഞ്ഞു.

അനൂപ്‌ മേനോന്‍ മിയ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മോഹന്‍ലാല്‍ ആണ് പ്രേക്ഷര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്, സംഗീത സാന്ദ്രമായ മെഴുതിരി അത്താഴങ്ങളില്‍ മോഹന്‍ലാലിന്റെ സാന്നിദ്ധ്യം കൂടുതല്‍ നിറം പകരുമെന്ന് കരുതാം.

റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം നല്‍കുന്ന ഒരുപിടി മനോഹര ഗാനങ്ങാളാല്‍ സമ്പന്നമായ ചിത്രം യുട്യൂബ് ചാനലിലൂടെ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് ഈസ്റ്റ്‌ കോസ്റ്റ് വീഡിയോസാണ്.

പ്രണയത്തിനു പുതിയ മാനം നല്‍കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് പുതിയ അനുഭൂതി നല്‍കുമ്പോള്‍ ചിത്രത്തിന്റെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ ടീസര്‍ നേരെത്തെ തന്നെ കാഴ്ച്ചകാര്‍ക്കിടയില്‍ തരംഗമായിരുന്നു.

SHARE