നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ പോലെ… മെഴുതിരി അത്താഴങ്ങള്‍ക്ക് ആശംസയുമായി യുവതാരങ്ങള്‍

സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഒരു ടീസര്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനൂപ്‌ മേനോന്‍ തിരക്കഥ രചിക്കുന്ന ചിത്രമാണ്‌ ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ . ഈ ചിത്രത്തിന്റെ ടീസര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കി. വളരെ ചിരുങ്ങിയ ദിനങ്ങള്‍ കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരിക്കുകയാണ് ടീസര്‍.

മലയാളത്തിലെ യുവ താരങ്ങള്‍ എല്ലാവരും ചിത്രത്തിന് ആശംസയുമായി എത്തിക്കഴിഞ്ഞു. ദുല്ഖര്‍, പൃഥിരാജ്, ടോവിനോ, ജയസൂര്യ, ഉണ്ണിമുകുന്ദന്‍  തുടങ്ങിയ യുവ സൂപ്പര്‍താരങ്ങള്‍ ചിത്രത്തിന്‍റെ മനോഹരമായ ടീസര്‍ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ പോലെ വിജയകരമാകട്ടെയെന്നു ആശംസിക്കുകയും പങ്കുവയ്ക്കുകയും ചെയ്തിരിക്കുകയാണ്.                    

സൂരജ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് മേനോന്‍, മിയ, പുതുമുഖം ഹന്ന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ പാചകക്കാരന്റ വേഷത്തിലാണ് അനൂപ് മേനോന്‍ എത്തുന്നത്.

സംവിധായകരായ ലാല്‍ ജോസ്, വികെ പ്രകാശ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ടീം 999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മിക്കുന്നത്.

SHARE