ടോളിവുഡിന് അനുപമ തലവേദനയാകുന്നുവോ ? കാരണം ഇങ്ങനെ

പ്രേമം എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക്‌ സുപരിചിതയായ നടിയാണ് അനുപമ പരമേശ്വരന്‍. ആലുവാപ്പുഴയുടെ തീരത്ത് എന്ന ഒറ്റ ഗാനരംഗത്തിലൂടെ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ അനുപമ മലയാളത്തില്‍ ഇപ്പോള്‍ അത്ര സജീവമല്ല,അതിന്റെ കാരണം തെലുങ്ക് സിനിമകളുടെ തിരക്കാണ് തനിക്ക് വേണ്ടി വലിയ ത്യാഗമാണ് അവര്‍ സഹിക്കുന്നതെന്നു അനുപമ പറയുന്നു. അവരുടെ സ്നേഹം ഉപേക്ഷിച്ച് ഉടന്‍ മലയാളത്തിലേക്ക് വരുന്നില്ലെന്നും തെലുങ്കില്‍ സജീവമായി നിലയുറപ്പിക്കാനാണ് തന്റെ പദ്ധതിയെന്നും അനുപമ പറയുന്നു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ എന്ന മലയാള ചിത്രത്തിലാണ് അനുപമ അവസാനമായി അഭിനയിച്ചത്.

SHARE