BollywoodCinemaGeneralNEWS

സമുദായ വിവേചനം; ക്ഷമ ചോദിച്ച് അനുരാഗ് കശ്യപ്

തന്റെ പുതിയ ചിത്രത്തിനെതിരെ ആരോപണം ഉന്നയിച്ച സിഖ് മതവിഭാഗക്കാരോട് ക്ഷമ ചോദിച്ച് അനുരാഗ് കശ്യപ്. ‘മന്‍മര്‍സിയാന്‍’ എന്ന അനുരാഗ് കശ്യപ് ചിത്രത്തിനെതിരെയായിരുന്നു സിഖ് മതവിഭാഗക്കാരുടെ പ്രതിഷേധം.
സിനിമയില്‍ സിഖ് സമുദായത്തെ മോശമായ രീതിയില്‍ ആവിഷ്കരിച്ചിരിക്കുന്നു എന്നതാണ് ഇവരുടെ പരാതി, എന്നാല്‍ പ്രതിഷേധം മാനിക്കുന്നുവെന്നും,ആരെങ്കിലെയും ഈ ചിത്രം വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം അറിയിച്ചു.

‘മന്‍മര്‍സിയാന്‍’ എന്ന ചിത്രം വ്യക്തികളെക്കുറിച്ച് പറയുന്ന സിനിമയാണ്, ഒരിക്കലും ഒരു മതവിഭാഗത്തെ വൃണപ്പെടുത്തുന്ന സിനിമയല്ല. ഇതിനെ അനാവശ്യ രാഷ്ടീയത്തിലേക്ക് വലിച്ചിഴക്കരുത്. അനുരാഗ് കശ്യപ് ഒരു മാധ്യമത്തോട് സംസാരിക്കവേ വ്യക്തമാക്കി. അഭിഷേക് ബച്ചന്‍, തപ്‌സി പന്നു എന്നിവരാണ്‌ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags

Post Your Comments

Related Articles


Back to top button
Close
Close